ഓണക്കാലത്ത് റെക്കോർഡ് വരുമാനവുമായി കെ.എസ്.ആർ.ടി.സി; ചതയദിനത്തിൽ മാത്രം വരുമാനം 8 കോടി

തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെഎസ്ആർടിസിക്ക് മികച്ച നേട്ടം. ചതയദിനമായ വെള്ളിയാഴ്ച എട്ടുകോടി രൂപയാണ് വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരിലും വർധനയുണ്ട്. ഉത്രാടത്തിന് 21.45 ലക്ഷമായിരുന്നു യാത്രക്കാർ. 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി ആനുകൂല്യം ഉപയോഗപ്പെടുത്തി. 7.88 കോടി വരുമാനം നേടിയപ്പോൾ 2.04 കോടി പ്രിയദർശിനി ഫ്രീ ടിക്കറ്റുകളാണ്. കഴിഞ്ഞ ഉത്രാടത്തിന് 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപയുമായിരുന്നു വരുമാനം. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി. 12.95 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. അവിട്ടം […]

Kozhikode

Aug 30, 2026, 8:30 am GMT+0000
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സൈബർ ആക്രമണം: മലപ്പുറത്ത് പ്രതിഷേധം ശക്തം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി

മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബർ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വിദ്യാർത്ഥി പ്രതിനിധികൾ ഔദ്യോഗികമായി പരാതി നൽകി. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ […]

Kozhikode

Aug 30, 2026, 8:28 am GMT+0000
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി ന്യൂമോണിയ ബാധിച്ച് മരിച്ചു

മലപ്പുറം: ഉടുപ്പിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിൻറെ മകൾ അവനി (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂർ എ എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അവനി. രണ്ടു മാസം മുൻപാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കുട്ടി. […]

Kozhikode

Aug 30, 2026, 7:13 am GMT+0000
സവാള വില കുതിച്ചുയരുന്നു; കിലോയ്ക്ക് 80 രൂപ കടന്ന് ചില്ലറ വിപണി

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില പൊള്ളുന്നു. ഓണാഘോഷങ്ങൾ അവസാനിച്ചിട്ടും സവാളയുടെ വില കുറയാത്തത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. ചില്ലറ വിപണിയിൽ നിലവിൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. പ്രധാന സവാള ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും വിളവെടുപ്പിലെ കുറവുമാണ് വില വർധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് പാളയം മൊത്തവ്യാപാര മാർക്കറ്റിൽ 50 മുതൽ 55 രൂപ വരെയാണ് ഇന്നത്തെ വില.

Kozhikode

Aug 30, 2026, 7:10 am GMT+0000
യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു; മൂന്ന് വർഷത്തിന് ശേഷം പ്രവാസി വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസൻറ്മുക്ക് സ്വദേശി സുരേഷാണ് പിടിയിലായത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്ത്‌തതാണ് പ്രകോപനത്തിന് കാരണം. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും വിനേഷ്, നൗഫൽ, മനു, മുഹമ്മദ്. കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസ് സുരേഷിനൊപ്പം ഉണ്ടായിരുന്ന കേസിലെ രണ്ടാം […]

Kozhikode

Aug 30, 2026, 7:07 am GMT+0000
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിക്കുകയും കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ വധശ്രമക്കേസിലും പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ​ബംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽനിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള വാടകവീട്ടിൽ കെട്ടിയിട്ടായിരുന്നു മർദനം. തുടർന്ന് നഗ്നചിത്രങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടു ലക്ഷം […]

Kozhikode

Aug 30, 2026, 6:44 am GMT+0000
കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട; മഷി കൊണ്ട് തിരുത്തിയാൽ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയ പശ്ചാത്തലത്തിൽ, ഫയലുകളിലും ഔദ്യോഗിക രേഖകളിലും പേരുമാറ്റാൻ പണം വെറുതെ ചെലവാക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയാതെ ഇംഗ്ലീഷിൽ ‘M’ എന്നും മലയാളത്തിലാണെങ്കിൽ ‘ം’ എന്നും മഷി കൊണ്ട് തിരുത്തി ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും പേരുമാറ്റത്തിന് വേണ്ടി മാത്രമായി മാറ്റി സ്ഥാപിക്കേണ്ടതില്ല. ​കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവ […]

Kozhikode

Aug 30, 2026, 5:39 am GMT+0000
സിറിഞ്ച് ഉപയോഗിച്ച് പൊലീസുകാരനെ കുത്തി ലഹരി സംഘം: ഉദ്യോഗസ്ഥന് പരിക്ക്

കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസുകാരനെ ലഹരി സംഘം സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തി കടന്നുകളഞ്ഞ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Kozhikode

Aug 30, 2026, 4:59 am GMT+0000
കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍: ഒരാള്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന തടവുകാരനാണ് ഇയാളെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​അതിനിടെ, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥനുനേരെ തടവുകാരന്റെ ആക്രമണമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളുടെ മര്‍ദനത്തില്‍ അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രനാണ് പരിക്കേറ്റത്. സംഭവത്തില്‍ അസി. സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് കണ്ണൂര്‍ […]

Kozhikode

Aug 30, 2026, 4:02 am GMT+0000
നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അം​ഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.   നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യമന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

Kozhikode

Aug 30, 2026, 1:34 am GMT+0000