പയ്യോളി: വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (88, റിട്ട.കെഎസ്ഇബി ) പള്ളിക്കരയിൽ അന്തരിച്ചു. ഭാര്യ:ശാന്ത.മക്കൾ: വി കെ ദേവരാജ് (ഓട്ടോ ഡ്രൈവർ),പരേതനായ വി.കെ ജയരാജ്. മരുമക്കൾ: രാഖി, ഷിബില. സഞ്ചയനം ശനിയാഴ്ച.
Kozhikode
പയ്യോളി: വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (88, റിട്ട.കെഎസ്ഇബി ) പള്ളിക്കരയിൽ അന്തരിച്ചു. ഭാര്യ:ശാന്ത.മക്കൾ: വി കെ ദേവരാജ് (ഓട്ടോ ഡ്രൈവർ),പരേതനായ വി.കെ ജയരാജ്. മരുമക്കൾ: രാഖി, ഷിബില. സഞ്ചയനം ശനിയാഴ്ച.
Kozhikode
കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശി മിനോതി സർദാറിനെ (35) ആണ് റെയിൽവേ പോലീസും ആർ.പി.എഫും (RPF) ചേർന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയിൽവേ പോലീസ് […]
Kozhikode
കുറ്റ്യാടി: പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി (75) ആണ് പുഴയിലെ മുക്കണ്ണം കുഴിയിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് നാരായണി മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kozhikode
കൊയിലാണ്ടി : ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു. ഉള്ളൂർ സ്വദേശി സുനിലിനാണ് (60) സൂര്യാഘാതമേറ്റത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ സുനിലിനെ നാട്ടുകാരാണ് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kozhikode
കരിപ്പൂർ: സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും റിയാദിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയറും കോഴിക്കോട്ടെത്തുന്നു. ആകാശ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. സലാല എയർ ഒക്ടോബർ 31 മുതൽ 12.05-ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് സലാലയിൽ എത്തും. സലാലയിൽനിന്ന് 6.30-ന് പുറപ്പെട്ട് രാത്രി 12.30-ന് കരിപ്പൂരിലെത്തും. ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ്. തിരിച്ച് സലാലയിലേക്കുള്ള സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 25 മുതലാണ് റിയാദിലേക്ക് ആകാശ എയറിന്റെ സർവീസുകൾ ഉണ്ടാവുക. റിയാദ് സർവീസിന്റെ റൊട്ടേഷൻ […]
Kozhikode
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബർ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വിദ്യാർത്ഥി പ്രതിനിധികൾ ഔദ്യോഗികമായി പരാതി നൽകി. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ […]
Kozhikode
കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശിയായ ആദിത്യൻ (21) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രണയം നടിച്ചതും തുടർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതും. പെൺകുട്ടി ഗർഭിണിയായതോടെയാണ് തട്ടിപ്പ് വിവര പുറത്തറിയുന്നതും പോലീസിൽ പരാതി നൽകുന്നതും. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യാജ വ്യാജവിലാസമുപയോഗിച്ച് പ്രതി മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. […]
Kozhikode
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 40 മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡൽഹിയിലെ പഠനയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ട്രെയിൻ മധ്യപ്രദേശിലെ ഖൻഡ്വ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട് ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർഥികൾ യാത്ര തുടർന്നു.
Kozhikode
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം കാറിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് കുരുവങ്ങാട്ട് താഴെ ‘അരുൺ’ എന്ന ബാലകൃഷ്ണൻ (60) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. തിരുവോണ നാളിൽ ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ബാലകൃഷ്ണനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഒരു കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നു. നാല് […]
Kozhikode
തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെഎസ്ആർടിസിക്ക് മികച്ച നേട്ടം. ചതയദിനമായ വെള്ളിയാഴ്ച എട്ടുകോടി രൂപയാണ് വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരിലും വർധനയുണ്ട്. ഉത്രാടത്തിന് 21.45 ലക്ഷമായിരുന്നു യാത്രക്കാർ. 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി ആനുകൂല്യം ഉപയോഗപ്പെടുത്തി. 7.88 കോടി വരുമാനം നേടിയപ്പോൾ 2.04 കോടി പ്രിയദർശിനി ഫ്രീ ടിക്കറ്റുകളാണ്. കഴിഞ്ഞ ഉത്രാടത്തിന് 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപയുമായിരുന്നു വരുമാനം. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി. 12.95 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. അവിട്ടം […]
Kozhikode