ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനം: നാളെ വടകരയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

വടകര: ‘ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നതിനാൽ നാളെ വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗതാഗത ക്രമീകരണം. ​റൂട്ട് ക്രമീകരണങ്ങൾ: ​തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി ദേശീയപാതയുടെ സർവീസ് റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം. ​വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഈ റൂട്ടുകളിലെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് […]

Kozhikode

Aug 30, 2026, 4:34 pm GMT+0000
ഇരിങ്ങത്ത് പ്രതീക്ഷ നഗറിൽ മാണിയോട്ട് ഗിരിജ അന്തരിച്ചു 

പയ്യോളി:  ഇരിങ്ങത്ത് പ്രതീക്ഷ നഗറിൽ മാണിയോട്ട് ഗിരിജ (70) അന്തരിച്ചു. ഭർത്താവ് : ശങ്കരൻ (പാരമ്പര്യ വൈദ്യൻ). മക്കൾ: സജിനി, സജിത. മരുമക്കൾ: ബാബുരാജ് (തിക്കോടി), സുരേഷ് (കാവുന്തറ).സഹോദരങ്ങൾ :അശോകൻ (പാലക്കുളം ), സുരേന്ദ്രൻ , പരേതനായ രാഘവൻ.

Kozhikode

Aug 30, 2026, 4:27 pm GMT+0000
പയ്യോളി വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (റിട്ട. കെ എസ് ഇ ബി) അന്തരിച്ചു

പയ്യോളി: വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (88, റിട്ട.കെഎസ്ഇബി ) പള്ളിക്കരയിൽ അന്തരിച്ചു. ഭാര്യ:ശാന്ത.മക്കൾ: വി കെ ദേവരാജ് (ഓട്ടോ ഡ്രൈവർ),പരേതനായ വി.കെ ജയരാജ്. മരുമക്കൾ: രാഖി, ഷിബില. സഞ്ചയനം ശനിയാഴ്ച.

Kozhikode

Aug 30, 2026, 4:04 pm GMT+0000
ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശി മിനോതി സർദാറിനെ (35) ആണ് റെയിൽവേ പോലീസും ആർ.പി.എഫും (RPF) ചേർന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയിൽവേ പോലീസ് […]

Kozhikode

Aug 30, 2026, 12:07 pm GMT+0000
കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു

കുറ്റ്യാടി: പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി (75) ആണ് പുഴയിലെ മുക്കണ്ണം കുഴിയിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് നാരായണി മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kozhikode

Aug 30, 2026, 11:16 am GMT+0000
കൊയിലാണ്ടി ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതര പരിക്ക്

കൊയിലാണ്ടി : ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു. ഉള്ളൂർ സ്വദേശി സുനിലിനാണ് (60) സൂര്യാഘാതമേറ്റത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ സുനിലിനെ നാട്ടുകാരാണ് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Kozhikode

Aug 30, 2026, 11:07 am GMT+0000
കരിപ്പൂരിൽ നിന്ന് കൂടുതൽ ഗൾഫ് സർവീസുകൾ; സലാല എയറും ആകാശ എയറും ഒക്ടോബർ അവസാനത്തോടെ എത്തുന്നു

കരിപ്പൂർ: സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും റിയാദിലേക്ക് പുതിയ സർവീസുകളുമായി ആകാശ എയറും കോഴിക്കോട്ടെത്തുന്നു. ആകാശ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. സലാല എയർ ഒക്ടോബർ 31 മുതൽ 12.05-ന് ജിദ്ദയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് സലാലയിൽ എത്തും. സലാലയിൽനിന്ന് 6.30-ന് പുറപ്പെട്ട് രാത്രി 12.30-ന് കരിപ്പൂരിലെത്തും. ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ്. തിരിച്ച് സലാലയിലേക്കുള്ള സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 25 മുതലാണ് റിയാദിലേക്ക് ആകാശ എയറിന്റെ സർവീസുകൾ ഉണ്ടാവുക. റിയാദ് സർവീസിന്റെ റൊട്ടേഷൻ […]

Kozhikode

Aug 30, 2026, 10:21 am GMT+0000
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സൈബർ ആക്രമണം: മലപ്പുറത്ത് പ്രതിഷേധം ശക്തം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി

മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബർ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും. സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വിദ്യാർത്ഥി പ്രതിനിധികൾ ഔദ്യോഗികമായി പരാതി നൽകി. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതിനോടൊപ്പം കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ […]

Kozhikode

Aug 30, 2026, 10:20 am GMT+0000
ഐ.പി.എസ് ട്രെയിനിയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി 22-കാരൻ അറസ്റ്റിൽ

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശിയായ ആദിത്യൻ (21) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രണയം നടിച്ചതും തുടർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതും. പെൺകുട്ടി ഗർഭിണിയായതോടെയാണ് തട്ടിപ്പ് വിവര പുറത്തറിയുന്നതും പോലീസിൽ പരാതി നൽകുന്നതും. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യാജ വ്യാജവിലാസമുപയോഗിച്ച് പ്രതി മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. […]

Kozhikode

Aug 30, 2026, 10:19 am GMT+0000
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ ഭക്ഷ്യവിഷബാധ: 40 മലയാളി വിദ്യാർഥികൾ ചികിത്സ തേടി

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 40 മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡൽഹിയിലെ പഠനയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ട്രെയിൻ മധ്യപ്രദേശിലെ ഖൻഡ്വ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട് ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർഥികൾ യാത്ര തുടർന്നു.

Kozhikode

Aug 30, 2026, 9:04 am GMT+0000