കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: 53കാരന്‍ പിടിയില്‍

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ പിടിയിലായി. കാക്കൂര്‍ ചാലങ്ങോട്ട് മനയില്‍ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി വടകര സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം. ​കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മാനാഞ്ചിറയ്ക്കു സമീപമെത്തിയപ്പോൾ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് വാഹനം നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ​യുവതി […]

Kozhikode

Aug 31, 2026, 3:47 am GMT+0000
മാസപ്പടി വിവാദം: കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഉൾപ്പെടെ ഏഴുപേർക്ക് സസ്‌പെൻഷൻ

കോട്ടയം: ബാറുകളിൽ നിന്ന് അനധികൃതമായി മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനെയും ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സർക്കിളിലെയും ഉദ്യോഗസ്ഥർക്കും കോട്ടയം ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർക്കുമാണ് സസ്‌പെൻഷൻ ലഭിച്ചത്. എക്‌സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.   ​ജില്ലയിലെ ബാറുകളിൽ മിന്നൽ പരിശോധന നടത്താനെത്തിയ എക്‌സൈസ് കമ്മീഷണർക്കാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത പണമിടപാടുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബാറുകളിൽനിന്ന് പണം പിരിച്ച് നൽകാനായി ഒരു ബാർ മാനേജരെയാണ് ഏൽപ്പിച്ചിരുന്നത്. […]

Kozhikode

Aug 31, 2026, 3:44 am GMT+0000
കള്ളുഷാപ്പുകളിലെ ഭക്ഷണവിൽപ്പനയ്ക്ക് നിയന്ത്രണം: എക്‌സൈസിന്റെ ‘ഓപ്പറേഷൻ ശുദ്ധി’

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ വിൽക്കുന്ന ഭക്ഷണവിഭവങ്ങളുടെ നിർമാണത്തിലും വിൽപ്പനയിലും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം. എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ പരിശോധനകളുടെ ഭാഗമായി പല ഷാപ്പുകളിലും അനുമതിയില്ലാതെയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. കള്ളുഷാപ്പുകളിൽ അനധികൃതമായി ഭക്ഷണം പാകം ചെയ്യുന്നതും വിൽക്കുന്നതും തടയാൻ പ്രത്യേക ലൈസൻസുകളും അനുമതികളും നിർബന്ധമാക്കും. ​ഇനി മുതൽ ഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസിന് പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതികളും ആവശ്യമാണ്. പാചകം […]

Kozhikode

Aug 31, 2026, 3:41 am GMT+0000
ഓപ്പറേഷന്‍ തൂഫാന്‍: സീനിയര്‍ സിറ്റിസണ്‍സ്‌ സംഗമവും തൂഫാന്‍ കെയര്‍ പ്രഖ്യാപനവും വടകരയിൽ

വടകര: ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ്‌ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്‌’ പദ്ധതിയുടെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍സ്‌ സംഗമവും തൂഫാന്‍ കെയര്‍ പ്രഖ്യാപനവും സംഘടിപ്പിക്കുന്നു. കോഴിക്കോട്‌ റൂറല്‍ ജില്ലാ പോലീസ്‌ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന്‌ വൈകീട്ട്‌ 4.30 ന്‌ വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. തൂഫാന്‍ പോസ്‌റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. ​വൈകിട്ട്‌ നാലിന്‌ വടകര സാംസ്‌കാരിക ചത്വരത്തില്‍ നിന്ന്‌ ആരംഭിക്കുന്ന ലഹരിവിരുദ്ധ സന്ദേശ റാലി അഞ്ചുവിളക്ക്‌ വഴി […]

Kozhikode

Aug 31, 2026, 3:37 am GMT+0000
മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികൾ കോടതിയിൽ എത്തുന്നത്. ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും രണ്ടാംപ്രതി ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാകുന്നത്. പ്രതികളുടെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടി. വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ […]

Kozhikode

Aug 31, 2026, 3:34 am GMT+0000
തുറയൂർ ആക്കൂൽവയൽ പൊട്ടനായത്തിൽ കമല അന്തരിച്ചു 

തുറയൂർ : ആക്കൂൽവയൽ പൊട്ടനായത്തിൽ കമല (75) അന്തരിച്ചു. ഭർത്താവ് : ഗോപാലൻ. മക്കൾ: പുഷ്പ, രാഗിണി. മരുമക്കൾ: സി എം നാരായണൻ (കക്കറമുക്ക്), നാരായണൻ (എരവട്ടൂർ) സഹോദരങ്ങൾ കടവത്തെ കുനി ചോയി,ബാലൻ ഗോപാലൻ, കല്ല്യാണി (മുത്തുകാട്), നല്ലൈ (വിളയാട്ടൂർ). സംസ്കാരചടങ്ങ് രാവിലെ 9മണിക്ക്

Kozhikode

Aug 31, 2026, 2:59 am GMT+0000
ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനം: നാളെ വടകരയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

വടകര: ‘ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നതിനാൽ നാളെ വടകര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗതാഗത ക്രമീകരണം. ​റൂട്ട് ക്രമീകരണങ്ങൾ: ​തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഈ ഭാഗങ്ങളിൽ നിന്നുള്ള ബസുകളും മറ്റ് വാഹനങ്ങളും പെരുവാട്ടുംതാഴെ വഴി ദേശീയപാതയുടെ സർവീസ് റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം. ​വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഈ റൂട്ടുകളിലെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് […]

Kozhikode

Aug 30, 2026, 4:34 pm GMT+0000
ഇരിങ്ങത്ത് പ്രതീക്ഷ നഗറിൽ മാണിയോട്ട് ഗിരിജ അന്തരിച്ചു 

പയ്യോളി:  ഇരിങ്ങത്ത് പ്രതീക്ഷ നഗറിൽ മാണിയോട്ട് ഗിരിജ (70) അന്തരിച്ചു. ഭർത്താവ് : ശങ്കരൻ (പാരമ്പര്യ വൈദ്യൻ). മക്കൾ: സജിനി, സജിത. മരുമക്കൾ: ബാബുരാജ് (തിക്കോടി), സുരേഷ് (കാവുന്തറ).സഹോദരങ്ങൾ :അശോകൻ (പാലക്കുളം ), സുരേന്ദ്രൻ , പരേതനായ രാഘവൻ.

Kozhikode

Aug 30, 2026, 4:27 pm GMT+0000
പയ്യോളി വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (റിട്ട. കെ എസ് ഇ ബി) അന്തരിച്ചു

പയ്യോളി: വലിയപറമ്പത്ത് വടയന കുളങ്ങര നാരായണൻ (88, റിട്ട.കെഎസ്ഇബി ) പള്ളിക്കരയിൽ അന്തരിച്ചു. ഭാര്യ:ശാന്ത.മക്കൾ: വി കെ ദേവരാജ് (ഓട്ടോ ഡ്രൈവർ),പരേതനായ വി.കെ ജയരാജ്. മരുമക്കൾ: രാഖി, ഷിബില. സഞ്ചയനം ശനിയാഴ്ച.

Kozhikode

Aug 30, 2026, 4:04 pm GMT+0000
ട്രെയിനിൽ കടത്തിയ 19 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പശ്ചിമ ബംഗാൾ നോർത്ത് 24 പർഗനാസ് സ്വദേശി മിനോതി സർദാറിനെ (35) ആണ് റെയിൽവേ പോലീസും ആർ.പി.എഫും (RPF) ചേർന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുൻപും സമാന രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയിൽവേ പോലീസ് […]

Kozhikode

Aug 30, 2026, 12:07 pm GMT+0000