കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30 PM to 4:30 PM   2. ഇ. എൻ. ടി വിഭാഗം ഡോ : ഫെബിൻ ജെയിംസ് 4:30 PM to 5:30 PM   3. എല്ലുരോഗ വിഭാഗം ഡോ : റിജു. കെ. പി 10:30 AM to 12:30 PM   ഡോ: ഇർഫാൻ 04:00 PM […]

Kozhikode

Sep 5, 2025, 1:05 pm GMT+0000
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു

  പയ്യോളി : ഇന്നലെ കോരപ്പുഴ പാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശിയായ വിദ്യാർഥി മരിച്ചു . എം.സി സമീറിന്റെ മകൻ മുസമ്മിൽ ( 21 ) ആണ് മരിച്ചത്. മേപ്പയൂർ സലഫി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. അപകടത്തിൽ പരിക്കുപറ്റിയ ജേഷ്ഠൻ റിസ്വാൻ അപകടനില തരണം ചെയ്തു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്.   മാതാവ് : സമീറ ( വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് കൊയിലാണ്ടി മണ്ഡലം കൺവീനർ ) സഹോദരി : നജ് വ ഫാത്തിമ പയ്യോളി […]

Kozhikode

Sep 5, 2025, 6:38 am GMT+0000
എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി, എല്ലാ വായനക്കാർക്കും പയ്യോളി ഓൺലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.

Kozhikode

Sep 5, 2025, 5:24 am GMT+0000
അകലാപ്പുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടവുമായി കർഷകർ

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച വിളവാണ് ഈ വർഷം ലഭിച്ചത്. കേളോത്ത് മീത്തൽ സത്യൻ, കുമുള്ള കണ്ടി കുഞ്ഞിരാമൻ, സുഷലാൽ എന്നിവരും അകലാ ഫിഷ് ഫാമിലുമാണ് മത്സ്യകൃഷി നടത്തിവരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ .ശ്രീകുമാർ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 2024 ഒക്ടോബറിൽ ആണ് കാളാഞ്ചി, ചിത്ര ലാട എന്നി വിഭാഗത്തിലെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഓണ വിപണി കണക്കാക്കിയാണ് പൂർണ വളർച്ചയെത്തിയ […]

Kozhikode

Sep 4, 2025, 5:57 pm GMT+0000
പയ്യോളിയിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി

  പയ്യോളി : പയ്യോളി നഗരസഭയുടെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ആശുപത്രി, അർബ്ബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ സഹകരണത്തോടെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ കുടുംബ രോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: എസ്. സുനിതയ്ക്ക് കിറ്റ് കൈമാറി. വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ  അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം.ഹരിദാസ് , ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, മനോജ് കെ .പി […]

Kozhikode

Sep 4, 2025, 5:47 pm GMT+0000
ഇരിങ്ങലിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന മാക്കന്നാരി ഒ കെ നാണു നിര്യാതനായി 

പയ്യോളി: ഇരിങ്ങലിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഒ കെ നാണു മാക്കന്നാരി( 75 )നിര്യാതനായി. ഭാര്യ: രമണി.മകൾ :ഹരിത. മരുമകൻ: സുമേഷ് പയ്യോളി (പോർട്ട് ഡിപ്പാർട്ടമെൻ്റ് കോഴിക്കോട്). സഹോദരങ്ങൾ : നാരായണൻ, (റിട്ട: എസ് എസ് യു.പി സ്കൂൾ ) , ജാനു രാധ, പ രേതരായ ഗോപാലൻ, നാരായണി (മേപ്പയിൽ), ശാരദ കോട്ടക്കടവ്. സംസ്കാരം : വെള്ളി രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ

Kozhikode

Sep 4, 2025, 5:37 pm GMT+0000
തിരുവോണ ദിനത്തിൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ പ്രവേശനം 3 മണിമുതൽ

  പയ്യോളി:  തിരുവോണ ദിവസമായ നാളെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ്  ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രീമിയം കൈത്തറി മേള, കരകൗശല മേള, ഭക്ഷ്യമേള, ഊരാളി ഒരുക്കുന്ന കലാവിരുന്ന് എന്നിവ തിരുവോണ ദിനത്തിൽ ഉണ്ടാവും.

Kozhikode

Sep 4, 2025, 5:15 pm GMT+0000
‘ഓണപ്പട കാക്കിപ്പട’; കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം

കൊയിലാണ്ടി:കൊയിലാണ്ടി പോലീസ് സ്റ്റേഷൻ  ഓണാഘോഷം സ്റ്റേഷൻ കോമ്പൗണ്ടിൽ  ആഘോഷിച്ചു. ‘ഓണപ്പട കാക്കിപ്പട’ എന്ന പേരിൽ സി ഐ ശ്രീലാൽശേഖരന്റെ നേതൃത്വത്തിൽ എസ്ഐ ബിജു , പ്രദീപൻ, മണി, മനോജ്, ഗിരീഷ് കുമാർ, വിനോദ്, ശ്രീജിത്ത്, സജിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ചടങ്ങിൽ  കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് ജിപി, സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായി പോകുന്ന എസ് ഐ മനോജ്, വിനോദ്, ശ്രീജിത്ത്, എന്നിവരെ ആദരിച്ചു.  ഓണസദ്യയും വിവിധയിനം കലാപരിപാടികളും അരങ്ങേറി

Kozhikode

Sep 4, 2025, 4:15 pm GMT+0000
പയ്യോളി സിസി ഫൗണ്ടേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി

  പയ്യോളി: പയ്യോളി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ഓണത്തിന് പയ്യോളി മുൻസിപ്പാലിറ്റിയിലെയും തിക്കോടി പഞ്ചായത്തിലും ഉൾപ്പെടുന്ന നിർധനരായ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു . ചടങ്ങിൽ സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി തച്ചൻകുന്ന് മേഖലയിലേക്ക് വിതരണം ചെയ്യാനുള്ള കിറ്റ് പി ടി രാഘവന് കൈമാറി ഉദ്ഘാടനം ചെയ്തു . ചടങ്ങിന് സാന്നിധ്യമായി കെ. പി.ഗിരീഷ് കുമാർ, ബബിത് സി സി, സത്യൻ എ. വി, അശോകൻ.എം. കെ, പി. ടി. രമേശൻ, പി. പി. […]

Kozhikode

Sep 4, 2025, 3:59 pm GMT+0000
അയനിക്കാട് ‘ഒരുമ’ യുടെ ഓണാഘോഷവും കുടുംബ സംഗമവും

പയ്യോളി: സാമൂഹ്യ സേവന സന്നദ്ധരായ ഒരുമ അയനിക്കാടിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഗമം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. പിടിവി രാജീവൻ അധ്യക്ഷത വഹിച്ചു.  നഗരസഭയുടെ ജൈവ കർഷകനായി തിരഞ്ഞെടുത്ത കെ. ടി രാജീവനെ, രക്ഷാധികാരി വി. സുരേന്ദ്രൻ പൊന്നാട അണിയിച്ചു. വസന്ത അമ്മയ്ക്ക് ഓണപ്പുടവ നൽകി ആദരിച്ചു. ചുള്ളിയിൽ ശശീന്ദ്രൻ, കെ ടി രാജീവൻ, സുരേന്ദ്രൻ ടി.വി., പ്രസീത ഇ. കെ എന്നിവർ സംസാരിച്ചു. ടി കെ മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പി […]

Kozhikode

Sep 4, 2025, 3:37 pm GMT+0000