വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ മഴയ്ക്ക് പുറമേ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും […]

Kozhikode

Jul 7, 2026, 4:39 am GMT+0000
​ചിങ്ങപുരം സി.കെ.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം

ചിങ്ങപുരം: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അനസ് അണ്യാട്ട് അധ്യക്ഷത വഹിച്ചു. ​പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതർ ഹൃദ്യമായി വരവേറ്റു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും” സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ. ക്ലാസിന് നേതൃത്വം നൽകി. പുതിയ […]

Kozhikode

Jul 7, 2026, 3:52 am GMT+0000
കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു

കൂത്താളി: കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടിവീണ് അപകടമുണ്ടായ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ യോഗത്തിൽ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ​അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ദയനീയ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും വികസന രംഗത്ത് നേരിടുന്ന പ്രതിസന്ധികളും ഫണ്ടിന്റെ അപര്യാപ്തതയും പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ അടിയന്തരമായി നടപ്പിലാക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് മെഡിക്കൽ […]

Kozhikode

Jul 7, 2026, 3:25 am GMT+0000
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലാ വാർഷിക ജനറൽ ബോഡി യോഗം കണ്ണംവള്ളി ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദൻ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ ചെയർമാൻ കെ. സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൺവീനർ ഖാലിദ് കോലാരിക്കണ്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ഫജറുദ്ദീൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സോണൽ കൺവീനർ കെ. വിജയരാഘവൻ മാസ്റ്റർ, എൻ.സി. മുസ്തഫ, വി.വി. അനിത എന്നിവർ ചടങ്ങിൽ […]

Kozhikode

Jul 6, 2026, 4:11 pm GMT+0000
കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്ററും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി നഗരസഭയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും വർധിച്ചുവരുന്ന വൃക്കരോഗികൾക്കായി ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കണമെന്നും കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ വെച്ച് നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിന് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. കുഞ്ഞാലി മരക്കാർ സ്മാരകത്തോട് ചേർന്ന് മറൈൻ മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിക്കാൻ പരിശ്രമിച്ച എം.എൽ.എ അഡ്വ. […]

Kozhikode

Jul 6, 2026, 4:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ7ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.30pm to6.00 pm   2.മാനസികാരോഗ്യ വിഭാഗം ഡോ : അമൻ ഡേവിഡ് 4.00 pm to 6.00 pm   3.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 pm)   4.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 2.00pm to 3.00pm   5.ഗൈനക്കോളജി വിഭാഗം ഡോ:ഹീരാ ഭാനു 05:00 pm to 6:00 pm   6.ശിശു […]

Kozhikode

Jul 6, 2026, 1:31 pm GMT+0000
പയ്യോളി ലയൺസ് ക്ലബിന് പുതിയ നേതൃത്വം ; എം. ഫൈസൽ പ്രസിഡന്റ്, ഡെന്നിസൺ സെക്രട്ടറി

പയ്യോളി: പയ്യോളി ലയൺസ് ക്ലബിന്റെ നാല്പത്തിയൊന്നാം സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. ലയൺ വിനീഷ് വിദ്യാധരൻ PMJF ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ലയൺ രവീന്ദ്രൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺ ജിതേഷ് എം.പി സ്വാഗതം ആശംസിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി ലയൺ എം. ഫൈസൽ (പ്രസിഡന്റ്), ലയൺ ഡെന്നിസൺ. (സെക്രട്ടറി), ലയൺ ഉമേഷ് യു. (ട്രഷറർ) എന്നിവരെ ചടങ്ങിൽ സ്ഥാനാരോഹണം ചെയ്തു. ലയൺസ് ക്ലബിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ […]

Kozhikode

Jul 6, 2026, 12:59 pm GMT+0000
കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ‘ജാമ്യവ്യവസ്ഥ ലംഘിച്ചു’; ജിതിൻ ഭാസ്കറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. ജിതിൻ ഭാസ്‌കർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം. പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിലാണ് പൊലീസിനെ സമീപിച്ചത്. വടകര റൂറൽ എസ്പി മെറിൻ ജോസഫിനാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ സാക്ഷികളെ ഭയപ്പെടുത്തിയെന്നും എസ്‌ഐടിയെ വെല്ലുവിളിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ നേരത്തെ രംഗത്ത് വന്നിരുന്നു. പത്ത് […]

Kozhikode

Jul 6, 2026, 12:44 pm GMT+0000
നന്തിയിൽ ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ‘ദേവനന്ദ’ ബസ്സും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ‘സീയ മോൾ’ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് മേൽപ്പാലത്തിന് മുകളിൽ വെച്ച് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി […]

Kozhikode

Jul 6, 2026, 9:28 am GMT+0000