മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി; നടപടി വേണമെന്ന് ബി.ജെ.പി

കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്കായി ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി. സംഭവത്തിൽ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന് പരാതി നൽകി. പ്രധാനമന്ത്രി നിർവഹിച്ച എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചു എന്നാരോപിച്ച് രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് മന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനായി ഉപയോഗിച്ച കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് പരാതിയിൽ […]

Kozhikode

Mar 14, 2026, 1:13 pm GMT+0000
ആശുപത്രി വികസന സമിതി ജീവനക്കാർ ഇടത് മുന്നണിക്കൊപ്പം; കെ.ജി.എച്ച്.ഡി.എസ്.യു  ജില്ലാ ജനറൽ കൗൺസിൽ ചേർന്നു

കൊയിലാണ്ടി: കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ആശുപത്രി വികസന സമിതി ജീവനക്കാരുടെ സംഘടനയായ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (KGHDSEU-CITU) കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജില്ലയിലെ മുഴുവൻ എച്ച്.ഡി.എസ് ജീവനക്കാരും രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. കൊയിലാണ്ടിയിലെ പുതിയ ചെത്തുതൊഴിലാളി മന്ദിരത്തിൽ (സഖാവ് കാനത്തിൽ ജമീല നഗർ) നടന്ന കൗൺസിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സഖാവ് […]

Kozhikode

Mar 14, 2026, 1:10 pm GMT+0000
ആരോഗ്യരംഗത്ത് അമേരിക്കയെയും മറികടന്ന് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നവജാത ശിശു മരണനിരക്കിൽ ഉൾപ്പെടെ അമേരിക്കയെപ്പോലും മറികടക്കുന്ന നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ചക്കരക്കല്ലിൽ 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ (CHC) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയിലെ നവജാത ശിശു മരണനിരക്ക് 5.6 ശതമാനമായിരിക്കെ കേരളത്തിൽ അത് വെറും 5 ശതമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വമ്പൻ സാമ്പത്തിക ശക്തിയുള്ള രാഷ്ട്രങ്ങൾ പോലും […]

Kozhikode

Mar 14, 2026, 12:53 pm GMT+0000
കാലിക്കടവത്ത് ജാനു അമ്മ നിര്യാതയായി

പയ്യോളി: തച്ചൻകുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലൻ നായർ. മക്കൾ: ദേവി (കോഴിക്കോട്), സുധ (റിട്ട. ജെ.പി.എച്ച്.എൻ, വടകര മുൻസിപ്പാലിറ്റി), സിന്ധു (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കോഴിക്കോട്). മരുമക്കൾ: ജനാർദ്ദനൻ (കോഴിക്കോട്), മോഹനൻ മാസ്റ്റർ എം.കെ (റിട്ട. അധ്യാപകൻ, കുലുപ്പ സ്കൂൾ ഇരിങ്ങത്ത് & പയ്യോളി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), സഹദേവൻ (അത്തോളി). സഹോദരങ്ങൾ: ലീലാമ്മ, കരുണാകരൻ, പരേതരായ പാർവതി അമ്മ, ദേവകി അമ്മ, മീനാക്ഷി അമ്മ.

Kozhikode

Mar 14, 2026, 12:10 pm GMT+0000
കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ആർഎംപി ; നാദാപുരവും കുന്നംകുളവും ചോദിച്ചെന്ന് കെ കെ രമ

കോഴിക്കോട്: യുഡിഎഫിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആർഎംപി നേതാവ് കെ കെ രമ എംഎൽഎ  പറഞ്ഞു. വടകരയ്‌ക്കൊപ്പം നാദാപുരം, കുന്നംകുളം മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ ഭാഗമല്ലാത്തതുകൊണ്ട് പ്രത്യേക ഡിമാന്റ് വെക്കാൻ സാധിക്കില്ലെന്നും എങ്കിലും വിഷയം സംസാരിച്ചിട്ടുണ്ട്. അവർ തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും രമ വ്യക്തമാക്കി. വടകരയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവിടെ ഇത്തവണയും യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർത്ഥി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ കെ രമ പറഞ്ഞു. കെ സുധാകരനുമായി ബന്ധപ്പെട്ട […]

Kozhikode

Mar 14, 2026, 11:59 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി: ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ, പണവും ഫ്ലാറ്റും ലക്ഷ്യമിട്ട ചതിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ് പരാതിയെന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകക്ഷികളും പരാതി നൽകിയതിനാൽ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. 500 രൂപ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്നും കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് കൂടുതൽ അടുത്തതാണെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം വാങ്ങി. ഒടുവിൽ ഭീഷണിയായി […]

Kozhikode

Mar 14, 2026, 11:43 am GMT+0000
ബിജെപി പരിപാടിക്കെത്തി, വടകര കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് റോബിന്‍ രാധാകൃഷ്ണന്‍; വൈറലായി മറുപടികള്‍

വടകര: വടകര കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന റോബിന്‍ രാധാകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ പരിഹാസവും വിമര്‍ശനവും. വടകരയിലെ പ്രശ്‌നങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും തീരുമാനിക്കുമെന്നും പുതിയ ഭടന്മാരുടെ ആവശ്യമില്ലെന്നുമാണ് പരിഹാസം. വടകര എംഎല്‍എക്കെതിരെ ബിജെപി ‘കുറ്റപത്രം’ സമര്‍പ്പിക്കുന്നത് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. 2018ലാണ് താന്‍ ആദ്യമായി വടകരയില്‍ വരുന്നതെന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മണ്ഡലത്തില്‍ യാതൊരും മാറ്റവും ഇല്ലെന്നും ഇത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നുമായിരുന്നു റോബിന്‍ കുറ്റപത്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. ‘2018ല്‍ ക്രിസ്റ്റ്യന്‍ മുള്ളര്‍ കോളേജില്‍ ഗസ്റ്റ് ആയിട്ടാണ് വന്നത്. അതിനുശേഷം […]

Kozhikode

Mar 14, 2026, 11:08 am GMT+0000
‘യുഎഇയിലടക്കം പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല’: സുരേഷ് ഗോപി

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം സാരമായി തന്നെ ലോകരാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. വാണിജ്യ മേഖലയിൽ 20% വാതകം എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾക്ക് പാചകവാതകം കിട്ടാതാകരുതെന്നും മന്ത്രി […]

Kozhikode

Mar 14, 2026, 11:02 am GMT+0000
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസ് പ്രതിയുമായ അലുവ അതുലിനെ വെട്ടി കൊന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു നടുറോഡിൽ വെച്ച് ഒരു സംഘം അക്രമിച്ചത്. കൊല്ലം കരുനാഗപ്പള്ളിയില്‍വെച്ചാണ് സംഭവം. ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാർ ഇടിച്ചിട്ട ശേഷം നടുറോഡില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്കാണ് അതുലിന്റെ കാര്‍ ഇടിച്ചിട്ടത്. ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ […]

Kozhikode

Mar 14, 2026, 10:22 am GMT+0000
ജീവൻരക്ഷാ പാഠങ്ങൾ തുണയായി; കുഴഞ്ഞുവീണ യുവതിക്ക് സി.പി.ആർ നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അമൃത

വടകര :  കൃത്യസമയത്ത് നൽകിയ കൃത്രിമശ്വാസം (സി.പി.ആർ) ഒരു ജീവൻ രക്ഷിച്ചു. ലോകനാർകാവ് വടക്കേ പുതിയോട്ടിൽ അമൃതയും സുഹൃത്ത് ഷിംന ശ്രീജേഷുമാണ് വഴിയിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായത്. ജീവൻരക്ഷാ പരിശീലന ക്ലാസുകളിൽ നിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവുമാണ് തുണയായത്. പുതിയാപ്പ് മാക്കൂൽപ്പീടികയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീണത്. ഉടൻ ഓടിയെത്തിയ ഷിംന യുവതിയെ താങ്ങിപ്പിടിച്ചു. ഈ സമയം അമൃത ഒട്ടും വൈകാതെ സി.പി.ആർ നൽകാൻ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ […]

Kozhikode

Mar 14, 2026, 9:59 am GMT+0000