കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ ജന്മദിനം എൻ.സി.പി. (എസ്.പി.) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി ജനാധിപത്യ മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിന് മുന്നിലെ ഗാന്ധി പ്രതിമയിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തുകയും ജനാധിപത്യ മതേതരത്വ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. സത്യചന്ദ്രൻ നിർവ്വഹിച്ചു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം […]
Kozhikode
