പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ പേ വാർഡ് സജ്ജമായി

പയ്യോളി: പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ പേ വാർഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. സിന്ധു സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി […]

Kozhikode

Mar 14, 2026, 4:02 pm GMT+0000
ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന് ശിലാസ്ഥാപനമായി

നന്തി: ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പുതുതായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പ്രശസ്ത വാസ്തുശിൽപി ടോണി ജോസഫ് നിർവ്വഹിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ പുനരധിവാസത്തിനും തൊഴിൽ പരിശീലനത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാൻ ഒ.കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി. ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ടോണി ജോസഫിന് ഡോ. യു. ശ്രീധരൻ, ജയശ്രീ കല്ലാട്ട്, അസിസ്റ്റന്റ് പ്രതിനിധി ലക്ഷ്മി […]

Kozhikode

Mar 14, 2026, 3:49 pm GMT+0000
റിട്ട. ഹെഡ്മാസ്റ്റർ കെ.എം. ശങ്കരൻ മാസ്റ്റർ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ പെരുവട്ടൂർ ഐശ്വര്യയിൽ കെ.എം. ശങ്കരൻ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: എം. ഗൗരി (റിട്ട. അധ്യാപിക). മക്കൾ: രമണി കെ.എസ്. (റിട്ട. ഗ്രാമീണ ബാങ്ക്), സത്യപ്രകാശ് (റിട്ട. കാനറ ബാങ്ക്), പ്രശാന്ത് (റിട്ട. നേവി). മരുമക്കൾ: യമുന (റിട്ട. അധ്യാപിക), ബീന (റിട്ട. അധ്യാപിക), പരേതനായ പി.കെ.സി. ഗംഗാധരൻ (റിട്ട. ജില്ലാ ട്രഷറി).സഹോദരങ്ങൾ: കെ.എം. വിശ്വനാഥ് (എൻ.ജി.ഇ.എഫ്, ബാംഗ്ലൂർ), കെ.എം. കരുണാകരൻ (റിട്ട. എൻ.എ.എൽ, ബാംഗ്ലൂർ). സംസ്കാരം  […]

Kozhikode

Mar 14, 2026, 3:38 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 6:00 pm 2.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 3.ചർമ്മരോഗ വിഭാഗം ഡോ :അജ്മൽ അബ്ദുൽ അസീസ് 10.00 am to 12.00 pm 4.ജനറൽ പ്രാക്ടീഷണർ ഡോ:സൈദ് 8.00 am to 8.00 pm ഡോ : മിഷ്വാൻ 8.00 pm to 8.30 am 5.ഡെന്റൽ ക്ലിനിക് ഡോ : അതുല്യ 9:00 AM to […]

Kozhikode

Mar 14, 2026, 1:46 pm GMT+0000
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി; നടപടി വേണമെന്ന് ബി.ജെ.പി

കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്കായി ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി. സംഭവത്തിൽ മന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന് പരാതി നൽകി. പ്രധാനമന്ത്രി നിർവഹിച്ച എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചു എന്നാരോപിച്ച് രാമനാട്ടുകര-വെങ്ങളം റീച്ചിലാണ് മന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനായി ഉപയോഗിച്ച കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് പരാതിയിൽ […]

Kozhikode

Mar 14, 2026, 1:13 pm GMT+0000
ആശുപത്രി വികസന സമിതി ജീവനക്കാർ ഇടത് മുന്നണിക്കൊപ്പം; കെ.ജി.എച്ച്.ഡി.എസ്.യു  ജില്ലാ ജനറൽ കൗൺസിൽ ചേർന്നു

കൊയിലാണ്ടി: കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ആശുപത്രി വികസന സമിതി ജീവനക്കാരുടെ സംഘടനയായ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (KGHDSEU-CITU) കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ജില്ലയിലെ മുഴുവൻ എച്ച്.ഡി.എസ് ജീവനക്കാരും രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. കൊയിലാണ്ടിയിലെ പുതിയ ചെത്തുതൊഴിലാളി മന്ദിരത്തിൽ (സഖാവ് കാനത്തിൽ ജമീല നഗർ) നടന്ന കൗൺസിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സഖാവ് […]

Kozhikode

Mar 14, 2026, 1:10 pm GMT+0000
ആരോഗ്യരംഗത്ത് അമേരിക്കയെയും മറികടന്ന് കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നവജാത ശിശു മരണനിരക്കിൽ ഉൾപ്പെടെ അമേരിക്കയെപ്പോലും മറികടക്കുന്ന നേട്ടമാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ചക്കരക്കല്ലിൽ 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ (CHC) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കയിലെ നവജാത ശിശു മരണനിരക്ക് 5.6 ശതമാനമായിരിക്കെ കേരളത്തിൽ അത് വെറും 5 ശതമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വമ്പൻ സാമ്പത്തിക ശക്തിയുള്ള രാഷ്ട്രങ്ങൾ പോലും […]

Kozhikode

Mar 14, 2026, 12:53 pm GMT+0000
കാലിക്കടവത്ത് ജാനു അമ്മ നിര്യാതയായി

പയ്യോളി: തച്ചൻകുന്നിലെ കാലിക്കടവത്ത് ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ഗോപാലൻ നായർ. മക്കൾ: ദേവി (കോഴിക്കോട്), സുധ (റിട്ട. ജെ.പി.എച്ച്.എൻ, വടകര മുൻസിപ്പാലിറ്റി), സിന്ധു (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കോഴിക്കോട്). മരുമക്കൾ: ജനാർദ്ദനൻ (കോഴിക്കോട്), മോഹനൻ മാസ്റ്റർ എം.കെ (റിട്ട. അധ്യാപകൻ, കുലുപ്പ സ്കൂൾ ഇരിങ്ങത്ത് & പയ്യോളി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), സഹദേവൻ (അത്തോളി). സഹോദരങ്ങൾ: ലീലാമ്മ, കരുണാകരൻ, പരേതരായ പാർവതി അമ്മ, ദേവകി അമ്മ, മീനാക്ഷി അമ്മ.

Kozhikode

Mar 14, 2026, 12:10 pm GMT+0000
കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ആർഎംപി ; നാദാപുരവും കുന്നംകുളവും ചോദിച്ചെന്ന് കെ കെ രമ

കോഴിക്കോട്: യുഡിഎഫിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആർഎംപി നേതാവ് കെ കെ രമ എംഎൽഎ  പറഞ്ഞു. വടകരയ്‌ക്കൊപ്പം നാദാപുരം, കുന്നംകുളം മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ ഭാഗമല്ലാത്തതുകൊണ്ട് പ്രത്യേക ഡിമാന്റ് വെക്കാൻ സാധിക്കില്ലെന്നും എങ്കിലും വിഷയം സംസാരിച്ചിട്ടുണ്ട്. അവർ തീരുമാനിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും രമ വ്യക്തമാക്കി. വടകരയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അവിടെ ഇത്തവണയും യുഡിഎഫ് പിന്തുണയ്ക്കുന്ന ആർഎംപി സ്ഥാനാർത്ഥി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ കെ രമ പറഞ്ഞു. കെ സുധാകരനുമായി ബന്ധപ്പെട്ട […]

Kozhikode

Mar 14, 2026, 11:59 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി: ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ, പണവും ഫ്ലാറ്റും ലക്ഷ്യമിട്ട ചതിയെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ് പരാതിയെന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുകക്ഷികളും പരാതി നൽകിയതിനാൽ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. 500 രൂപ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണെന്നും കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് കൂടുതൽ അടുത്തതാണെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം വാങ്ങി. ഒടുവിൽ ഭീഷണിയായി […]

Kozhikode

Mar 14, 2026, 11:43 am GMT+0000