ഗാന്ധിജയന്തി ദിനത്തിൽ രക്തദാന ക്യാമ്പുമായി സികെജി മെമ്മോറിയൽ എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് 

ചിങ്ങപുരം : വേറിട്ട രീതിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി. MVR ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ലിനീഷ് തട്ടാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള,ഡോ. ആമിൽ ഹാരിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, ബോട്ടണി വിഭാഗം അധ്യാപിക സി ജെ ജഷിത, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഇതോടൊപ്പം ലഹരി വിരുദ്ധ റാലി, […]

Kozhikode

Oct 2, 2026, 1:55 pm GMT+0000
തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; വീടിന്റെ ടെറസ് തകർന്നു

തിരുവല്ല: വീട്ടിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടിന് ഗുരുതര നാശനഷ്ടം. തിരുവല്ല നിരണം പഞ്ചായത്തിലെ മൂക്കോടിൽ ജോസിന്റെ വീട്ടിലാണ് അർദ്ധരാത്രിയോടെ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ടെറസ് പൂർണ്ണമായും പൊട്ടിത്തകരുകയും ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികളും പാത്രങ്ങളും കത്തിനശിച്ച നിലയിലാണ്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വീടിനകം മുഴുവൻ തീ പടരുകയും പുക നിറയുകയും ചെയ്തു. അപകടസമയത്ത് ജോസിന്റെ മകൻ ജോമോൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. […]

Kozhikode

Oct 2, 2026, 11:43 am GMT+0000
ഗാന്ധി ജയന്തി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണവും ഹരിതവൽക്കരണവും

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ ‘ശുചിത്വം തന്നെ സേവനം’ എന്ന സന്ദേശമുയർത്തി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങളും ഹരിതവൽക്കരണവും നടത്തി. ഇന്ത്യൻ റെയിൽവേ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ആചരിച്ച ‘സ്വച്ഛതാ പഖോട’ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ആർ. ശങ്കർ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് സ്റ്റേഷനും പരിസരപ്രദേശങ്ങളും ശുചീകരിച്ചത്. സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ, ട്രാഫിക് ഇൻസ്പെക്ടർ വിനു ടി., പോയിന്റ്സ്മാൻ അഭിനന്ദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. […]

Kozhikode

Oct 2, 2026, 11:41 am GMT+0000
ഗാന്ധിജിയെ അപ്രസക്തമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയിൽ വിലപ്പോവില്ല: സോഷ്യലിസ്റ്റ് കോൺഗ്രസ് പാർട്ടി

കൊയിലാണ്ടി: ലോകരാഷ്ട്രങ്ങൾ ഗാന്ധിയൻദർശനങ്ങളും തത്വസംഹിതയും ഉൾക്കൊള്ളുമ്പോൾ ഗാന്ധിജി ജനിച്ച രാജ്യത്തെ ഭരണകൂടം ഗാന്ധിയെ അപ്രസക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അത് ഇന്ത്യയിൽ നടക്കില്ലെന്നും,സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ അഹിംസ ആയുധമാക്കി സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യയെ സ്വതന്ത്രമാക്കിയ ഗാന്ധിജി മനുഷ്യ മനസ്സുകളിൽ ലോകമുള്ള കാലത്തോളം ജീവിക്കുമെന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സി.രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ടി. എം.കോയ, കെ.കെ.ബാബു, […]

Kozhikode

Oct 2, 2026, 11:40 am GMT+0000
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്

ഏഷ്യൻ ഗെയിംസിൻറെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വർണം നേടിയ ഇന്ത്യ ആകെ സ്വർണനേട്ടം പതിനഞ്ചാക്കി ഉയർത്തി മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു. വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി […]

Kozhikode

Oct 2, 2026, 11:06 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒക്ടോബർ നാലാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത […]

Kozhikode

Oct 2, 2026, 11:04 am GMT+0000
കുറ്റിപ്പുറത്ത് 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ(25) മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. ബെം​ഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.

Kozhikode

Oct 2, 2026, 10:29 am GMT+0000
ഗാന്ധി ജയന്തി: എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി മതേതര സംരക്ഷണ ദിനമായി ആചരിച്ചു

കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ ജന്മദിനം എൻ.സി.പി. (എസ്.പി.) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി ജനാധിപത്യ മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിന് മുന്നിലെ ഗാന്ധി പ്രതിമയിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തുകയും ജനാധിപത്യ മതേതരത്വ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. സത്യചന്ദ്രൻ നിർവ്വഹിച്ചു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം […]

Kozhikode

Oct 2, 2026, 9:46 am GMT+0000
ഗാന്ധി ജയന്തി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മൃതി സംഗമവും ലഹരിവിരുദ്ധ പ്രതിജ്ഞയും

പയ്യോളി: മഹാത്മാ ഗാന്ധിയുടെ 157-ാമത് ജന്മദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷവും സ്മൃതി സംഗമവും സംഘടിപ്പിച്ചു. രാവിലെ പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിലുള്ള രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സ്മൃതി സംഗമം കെ.പി.സി.സി. അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. അഷറഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലിന് ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ നേതൃത്വം നൽകി. […]

Kozhikode

Oct 2, 2026, 9:36 am GMT+0000
പയ്യോളി നഗരസഭയിൽ ഹരിതകർമ്മ സേന യൂസർ ഫീ കാർഡ് വിതരണോദ്ഘാടനം

പയ്യോളി: പയ്യോളി നഗരസഭയിൽ ഹരിതകർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ രേഖപ്പെടുത്തുന്നതിനുള്ള പുതിയ യൂസർ ഫീ കാർഡ് വിതരണം ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാർഡിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവ്വഹിച്ചു. നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ഈ കാർഡുകൾ പ്രിന്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേന അംഗങ്ങൾ കാർഡുകൾ നേരിട്ടെത്തിച്ചു നൽകും. ചടങ്ങിൽ ഹരിതകർമ്മ […]

Kozhikode

Oct 2, 2026, 8:54 am GMT+0000