പയ്യോളി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിനും അഷ്ടമിരോഹിണി ആഘോഷങ്ങൾക്കും ഓഗസ്റ്റ് 27-ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കുന്നമംഗലം ഇല്ലത്ത് മണികണ്ഠൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ യജ്ഞച്ചടങ്ങുകൾ ആരംഭിക്കും. പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞദിവസങ്ങളിൽ വിവിധ വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും. ഓഗസ്റ്റ് 28-ന് വിദ്യാഗോപാലമന്ത്രാർച്ചനയും, 31-ന് വൈകുന്നേരം 5 മണിക്ക് കിഴൂർ തെരു ഭഗവതി-ഗണപതി ക്ഷേത്രത്തിൽ നിന്ന് […]
Kozhikode
