​ഗാന്ധിജയന്തി ദിനാചരണം: പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനം നടത്തി

തിക്കോടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. കുതിരോടിമുക്ക്-മണ്ണാണ്ടിമുക്ക് റോഡിലെ മാര്യാങ്കണ്ടി ഭാഗമാണ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ​ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഹമീദ് പുതുക്കുടി നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.പി. ജിതേഷ്, സെക്രട്ടറി വി.കെ. ബാലൻ, പൊയിൽ പീതാംബരൻ, സുനിത കുളങ്ങരക്കണ്ടി, നീതുപ്രിയ മാര്യാങ്കണ്ടി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Kozhikode

Oct 2, 2026, 4:39 pm GMT+0000
​തിക്കോടിയിൽ ഗാന്ധിജയന്തി ദിനാചരണവും സത്യാന്വേഷണ സദസ്സും

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോടുമായി ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സത്യാന്വേഷണ സദസ്സ് സംഘടിപ്പിച്ചു.ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വായനാമത്സരവും പൊതുജനങ്ങൾക്കായി ഗാന്ധി ക്വിസ് മത്സരവും നടന്നു.  കെ. രവീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിക്കോടി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കൺവീനർ കെ. പത്മനാഭൻമാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വായനാശീലത്തെക്കുറിച്ച് ഗീത മഠത്തിക്കു ളങ്ങര സംസാരിച്ചു. ടി. നാരായണൻ […]

Kozhikode

Oct 2, 2026, 4:16 pm GMT+0000
തിക്കോടിയിൽ ലോക വയോജന ദിനാചരണം: ‘സഫലം’ വയോജന സംഗമവും എൽഡേർസ് ക്ലബ് രൂപീകരണവും 

തിക്കോടി: ലോക വയോജന ദിനത്തോടനുബന്ധിച്ച് ദയ സ്‌നേഹതീരം തിക്കോടിയുടെ നേതൃത്വത്തിൽ ‘സഫലം’ എന്ന പേരിൽ മുതിർന്നവരുടെ സംഗമവും എൽഡേർസ് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി നിർവ്വഹിച്ചു. ടി.വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാകേഷ് ജെ. മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ എൽഡേർസ് ക്ലബ്ബിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. രാജൻ (ചെയർമാൻ), പി. അബ്ദുള്ള (കൺവീനർ), സാഹിറ ജമാൽ […]

Kozhikode

Oct 2, 2026, 4:04 pm GMT+0000
ഗാന്ധിജയന്തി ദിനത്തിൽ രക്തദാന ക്യാമ്പുമായി സികെജി മെമ്മോറിയൽ എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് 

ചിങ്ങപുരം : വേറിട്ട രീതിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് ശ്രദ്ധേയമായി. MVR ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ പിടിഎ പ്രസിഡന്റ് ലിനീഷ് തട്ടാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള,ഡോ. ആമിൽ ഹാരിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, ബോട്ടണി വിഭാഗം അധ്യാപിക സി ജെ ജഷിത, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഇതോടൊപ്പം ലഹരി വിരുദ്ധ റാലി, […]

Kozhikode

Oct 2, 2026, 1:55 pm GMT+0000
തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; വീടിന്റെ ടെറസ് തകർന്നു

തിരുവല്ല: വീട്ടിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടിന് ഗുരുതര നാശനഷ്ടം. തിരുവല്ല നിരണം പഞ്ചായത്തിലെ മൂക്കോടിൽ ജോസിന്റെ വീട്ടിലാണ് അർദ്ധരാത്രിയോടെ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ടെറസ് പൂർണ്ണമായും പൊട്ടിത്തകരുകയും ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികളും പാത്രങ്ങളും കത്തിനശിച്ച നിലയിലാണ്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വീടിനകം മുഴുവൻ തീ പടരുകയും പുക നിറയുകയും ചെയ്തു. അപകടസമയത്ത് ജോസിന്റെ മകൻ ജോമോൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. […]

Kozhikode

Oct 2, 2026, 11:43 am GMT+0000
ഗാന്ധി ജയന്തി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണവും ഹരിതവൽക്കരണവും

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ ‘ശുചിത്വം തന്നെ സേവനം’ എന്ന സന്ദേശമുയർത്തി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങളും ഹരിതവൽക്കരണവും നടത്തി. ഇന്ത്യൻ റെയിൽവേ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ആചരിച്ച ‘സ്വച്ഛതാ പഖോട’ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ആർ. ശങ്കർ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് സ്റ്റേഷനും പരിസരപ്രദേശങ്ങളും ശുചീകരിച്ചത്. സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ, ട്രാഫിക് ഇൻസ്പെക്ടർ വിനു ടി., പോയിന്റ്സ്മാൻ അഭിനന്ദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. […]

Kozhikode

Oct 2, 2026, 11:41 am GMT+0000
ഗാന്ധിജിയെ അപ്രസക്തമാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയിൽ വിലപ്പോവില്ല: സോഷ്യലിസ്റ്റ് കോൺഗ്രസ് പാർട്ടി

കൊയിലാണ്ടി: ലോകരാഷ്ട്രങ്ങൾ ഗാന്ധിയൻദർശനങ്ങളും തത്വസംഹിതയും ഉൾക്കൊള്ളുമ്പോൾ ഗാന്ധിജി ജനിച്ച രാജ്യത്തെ ഭരണകൂടം ഗാന്ധിയെ അപ്രസക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അത് ഇന്ത്യയിൽ നടക്കില്ലെന്നും,സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ അഹിംസ ആയുധമാക്കി സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യയെ സ്വതന്ത്രമാക്കിയ ഗാന്ധിജി മനുഷ്യ മനസ്സുകളിൽ ലോകമുള്ള കാലത്തോളം ജീവിക്കുമെന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു. സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സി.രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ടി. എം.കോയ, കെ.കെ.ബാബു, […]

Kozhikode

Oct 2, 2026, 11:40 am GMT+0000
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്

ഏഷ്യൻ ഗെയിംസിൻറെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വർണം നേടിയ ഇന്ത്യ ആകെ സ്വർണനേട്ടം പതിനഞ്ചാക്കി ഉയർത്തി മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു. വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി […]

Kozhikode

Oct 2, 2026, 11:06 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒക്ടോബർ നാലാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒക്ടോബർ അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത […]

Kozhikode

Oct 2, 2026, 11:04 am GMT+0000
കുറ്റിപ്പുറത്ത് 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ(25) മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. ബെം​ഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്.

Kozhikode

Oct 2, 2026, 10:29 am GMT+0000