വീട്ടിൽ നിർത്തിയിട്ട ഓട്ടോ കത്തിച്ചു; യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയിൽ

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടയം കാരക്കണ്ടി റാഷിദിനെ (31) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പാലേരി തോട്ടത്താങ്കണ്ടി വീട്ടിൽ പുത്തൻപുരയിൽ മുഹമ്മദ് ഷാക്കീറിന്റെ ഓട്ടോറിക്ഷയാണ് പ്രതി അതിക്രമിച്ചു കയറി തീവെച്ച് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ​തീ ആളിപ്പടരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. ഇതിനിടയിൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ നിർത്തിയിട്ടിരുന്നതിന് സമീപത്തെ വീടിന്റെ ജനൽച്ചില്ലുകൾ […]

Kozhikode

Oct 4, 2026, 4:52 am GMT+0000
വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ: ഒന്നാം ഘട്ടത്തിന് തത്വത്തിൽ ഭരണാനുമതി

തിരുവനന്തപുരം: വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖ നിർമാണത്തിന്റെ ഭാഗമായി പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതിക്ക് സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. പാരിസ്ഥിതിക, തീരദേശ നിയന്ത്രണ മേഖല (CRZ) അനുമതികളുമായി ബന്ധപ്പെട്ട് അധിക ഫിഷിങ് ലാൻഡിങ് സെന്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഴിഞ്ഞം പദ്ധതി ആരംഭിച്ചതിനെ തുടർന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ഹാർബറിന് രൂപം നൽകുന്നത്. ​അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. […]

Kozhikode

Oct 4, 2026, 4:44 am GMT+0000
അത്തോളിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ താൽക്കാലിക ഷെഡിന് തീപിടിച്ചു

അത്തോളി: വീട് നിർമ്മാണ ആവശ്യത്തിനായി നിർമ്മിച്ച താൽക്കാലിക ഷെഡിന് തീപിടിച്ചു. അത്തോളി കൂമുള്ളിയിലുള്ള പാലോട്ട് മീത്തൽ കമലാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഷെഡിനാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ തീപിടിത്തമുണ്ടായത്. ​വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഷെഡിന്റെ മുക്കാൽ ഭാഗത്തോളവും കത്തിനശിച്ചിരുന്നു. ഷെഡിനുള്ളിൽ അപകടകരമായ രീതിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ സമയബന്ധിതമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ ചേർന്ന് തീ പൂർണ്ണമായും അണച്ചു. ​സീനിയർ ഫയർ ആൻഡ് […]

Kozhikode

Oct 4, 2026, 3:07 am GMT+0000
 മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക: ആഹ്വനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

പയ്യോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി മുഴുവൻ വ്യാപാരികളും സജീവമായി സഹകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മണിയോത്ത് മൂസാ ആഹ്വാനം ചെയ്തു. കൊയിലാണ്ടിയിൽ നടന്ന സ്വാഗതസംഘം മീറ്റിങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫൈസൽ പയ്യോളി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. എം. രാജീവൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ടി. വിനോദൻ മുഖ്യപ്രഭാഷണം നടത്തി. സജിത്ത് പൂക്കാട്, അമേത്ത് കുഞ്ഞമ്മത്, മണീഷ് മലബാർ, റിയാസ് അബൂബക്കർ, നിയാസ്, സൗമിനി […]

Kozhikode

Oct 4, 2026, 3:01 am GMT+0000
പാലക്കുളം കൊളാറ വീട്ടിൽ ഇസ്മായിൽ നിര്യാതനായി 

പയ്യോളി : പാലക്കുളം-മൂടാടി  കൊളാറ വീട്ടിൽ ഇസ്മായിൽ നിര്യാതനായി.പിതാവ്: പരേതനായ വെറ്റിലക്കച്ചവടക്കാരൻ കൊളാറ വീട്ടിൽ മൊയ്‌ദീൻ. സഹോദരങ്ങൾ: ബഷീർ(വെറ്റില കച്ചവടം), അബ്ദുൽ സലാം(അലൂമിനിയം ഫാബ്രിക്കേഷൻ), മുസ്തഫ, മുഹമ്മദ് ,നസീർ. മയ്യത്തു നിസ്കാരം  ഉച്ചക്ക്  പാലക്കുളം ജുമാ മസ്ജിദിൽ.

Kozhikode

Oct 4, 2026, 2:49 am GMT+0000
മയക്കുമരുന്ന് ഉപയോഗം തടയാൻ എക്‌സൈസ് ‘റിലാക്സ് സെന്റർ’; തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ തുടക്കമായി

തിക്കോടി: എക്‌സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം’ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ ആരംഭിച്ച ‘റിലാക്സ് സെന്റർ’ പ്രവർത്തനം തുടങ്ങി. ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. കെ. പ്രവീൺ കുമാർ റിലാക്സ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ എത്തുന്ന ജനങ്ങൾക്കിടയിൽ മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ […]

Kozhikode

Oct 3, 2026, 2:40 pm GMT+0000
സ്വച്ഛത ഹി സേവ 2026: പയ്യോളി നഗരസഭയിൽ ‘കൈയ്യോട് കൈ’ ക്യാമ്പയിനും ശുചിത്വ റാലിയും

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛത ഹി സേവ 2026 – ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി വിവിധ ശുചീകരണ പ്രവർത്തനങ്ങളും ശുചിത്വ റാലിയും സംഘടിപ്പിച്ചു. മാലിന്യമുക്തമായ പരിസരവും ശുചിത്വമുള്ള നഗരസഭയും ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികൾ ഏറെ ശ്രദ്ധേയമായി. ക്യാമ്പയിന്റെ ഭാഗമായി പയ്യോളി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ഓഫീസ് പരിസരം, മാർക്കറ്റ് റോഡ്, ബീച്ച് റോഡ്, അങ്കണവാടികൾ എന്നിവിടങ്ങളിലും വിവിധ വാർഡുകളിലും വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൊതുജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കുന്നതിനായാണ് […]

Kozhikode

Oct 3, 2026, 1:58 pm GMT+0000
കീഴൂർ 50-ാം നമ്പർ അങ്കണവാടിക്ക് സ്ഥലം വാങ്ങാൻ ജനകീയ കൂട്ടായ്മ; ആദ്യ സംഭാവന കൈമാറി

പയ്യോളി: പയ്യോളി നഗരസഭയിലെ 14-ാം ഡിവിഷൻ കീഴൂർ 50-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിനായി ജനകീയ വിഭവസമാഹരണത്തിന് തുടക്കമായി. കീഴൂർ പ്രിയദർശിനി ശിശുമന്ദിരത്തിൽ ചേർന്ന ജനകീയ കൺവെൻഷൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിഭവസമാഹരണത്തിന്റെ ഭാഗമായുള്ള ആദ്യ സംഭാവന മാർസൽ ബിൽഡേഴ്‌സിന് വേണ്ടി അനഘ നിധിൻ, അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ.ക്ക് കൈമാറി. പയ്യോളി നഗരസഭ ചെയർപേഴ്‌സൺ […]

Kozhikode

Oct 3, 2026, 1:40 pm GMT+0000
മേലടി ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാളികേര സംഭരണ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിക്കോടി: തിക്കോടി പുതിയകുളങ്ങര ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച മേലടി ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ നാളികേര സംഭരണ വിപണന കേന്ദ്രം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഭരണ വിപണന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കർഷകനായ ബാലൻ കല്ലേരിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ ആദ്യ നാളികേര ശേഖരം ഏറ്റുവാങ്ങി. […]

Kozhikode

Oct 3, 2026, 9:16 am GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചു; മൂവർ സംഘം പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ നെടുമ്പാശ്ശേരി പൊലീസിൻറെ പിടിയിലായി. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരെയാണ് നെടുമ്പാശേരി എസ്ഐ അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും […]

Kozhikode

Oct 3, 2026, 9:06 am GMT+0000