കൊച്ചി : ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ കടുത്ത വിമർശനം. ദേവസ്വത്തിന്റെ സ്വത്തുക്കൾ മുഴുവൻ ഭഗവാന്റേതാണെന്നും ദേവസ്വം കമ്മിറ്റി വെറും വിശ്വസ്തരായ സൂക്ഷിപ്പുകാർ മാത്രമാണെന്നും വ്യക്തമാക്കിയ കോടതി, ഇവിടെ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ വലിയ ഘടനാപരമായ വീഴ്ചകളുണ്ടെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലുണ്ടാകുന്ന അനാവശ്യ കാലതാമസത്തിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിനുള്ള 65 […]
Kozhikode
