‘സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണം’

തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഡൽഹിയിൽ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ […]

Kozhikode

Jul 28, 2026, 11:12 am GMT+0000
‘ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതര പോരായ്മ’; വിമർശനവുമായി ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ കടുത്ത വിമർശനം. ദേവസ്വത്തിന്റെ സ്വത്തുക്കൾ മുഴുവൻ ഭഗവാന്റേതാണെന്നും ദേവസ്വം കമ്മിറ്റി വെറും വിശ്വസ്തരായ സൂക്ഷിപ്പുകാർ മാത്രമാണെന്നും വ്യക്തമാക്കിയ കോടതി, ഇവിടെ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ വലിയ ഘടനാപരമായ വീഴ്ചകളുണ്ടെന്നും ഇത് അടിയന്തരമായി പരിഷ്കരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ​വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിലുണ്ടാകുന്ന അനാവശ്യ കാലതാമസത്തിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിനുള്ള 65 […]

Kozhikode

Jul 28, 2026, 10:07 am GMT+0000
എം.ഡി.എം.എ പണമിടപാട്: പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പേരാമ്പ്ര: എം.ഡി.എം.എയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരുടെ എണ്ണം മൂന്നായി. കേസിൽ നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും ചോദ്യം ചെയ്തതിൽ നിന്നാണ് നീഷ്മയുടെ പങ്കിനെക്കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചത്. കുറ്റാരോപിതരായ കീർത്തനയെയും കാവ്യയെയും നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് […]

Kozhikode

Jul 28, 2026, 9:56 am GMT+0000
12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; കാവ്യയും കീർത്തനയും നടത്തിയത് ലക്ഷങ്ങളുടെ ലഹരി ഇടപാടുകൾ

വടകര: വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത് ആഡംബര ജീവിതം. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരായിരുന്നു രണ്ടുപേരും. ബിആർസിയിൽ നിന്ന് ലഭിക്കുന്നത് പന്ത്രണ്ടായിരം രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. എന്നാൽ ഇരുവരും നയിച്ചിരുന്നത് ആഡംബര ജീവിതമാണ്. പൊലീസിന് ഇരുവരെയും സംശയം തോന്നിയതിന് പ്രധാന കാരണവും ഇതാണ്. ഇവരുടെ സഹപ്രവർത്തകർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ കോടികളുടെ ലഹരി ഇടപാട് നടന്നിട്ടുണ്ട്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൂർണമായും നിയന്ത്രിച്ചിരുന്നത് കീർത്തനയും […]

Kozhikode

Jul 28, 2026, 8:33 am GMT+0000
ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്. […]

Kozhikode

Jul 28, 2026, 8:25 am GMT+0000
പയ്യോളിയിലെ റോഡുകളുടെ ശോച്യാവസ്ഥ: ശക്തമായ സമരത്തിനൊരുങ്ങി സി.ഐ.ടി.യു

പയ്യോളി: പയ്യോളി നഗരസഭയിലെ തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) പയ്യോളി സെക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡുകൾ നന്നാക്കി യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷിത യാത്ര ഉറപ്പുവരുത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. യൂണിയൻ സെക്ഷൻ പ്രസിഡന്റ് സജീവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് ബിജു കളത്തിൽ, ഏരിയ സെക്രട്ടറി സുനിൽ അക്കമ്പത്ത്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിത്ത്, […]

Kozhikode

Jul 28, 2026, 8:05 am GMT+0000
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ് സ്കൂളിൽ അധ്യാപക നിയമനം

പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് ഉൾപ്പെടെയുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Kozhikode

Jul 28, 2026, 7:52 am GMT+0000
യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശന്റെ സംസ്കാരം നാളെ

വടകര: അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരിയുടെ സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും. രോഗബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് പകൽ 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും, വൈകിട്ട് 6:30-ന് വടകര ടൗൺ ഹാളിലും, രാത്രി 8:30-ന് നാദാപുരം റോഡിലെ യു.എൽ.സി.സി.എസ് ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും.

Kozhikode

Jul 28, 2026, 7:18 am GMT+0000
കോഴിക്കോട് മുണ്ടുപാലത്ത് യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി നായകൾ കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാൽ ശ്രദ്ധിച്ചില്ലെന്നുമാണ് അയൽവാസിയുടെ മൊഴി. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതോടെയാണ് പൊലീസ് എത്തി പരിശോധിക്കുന്നത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്. ശരീരമാസകലം രക്തപ്പാടുകളുണ്ട്. അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി […]

Kozhikode

Jul 28, 2026, 6:58 am GMT+0000
കളരിപ്പടിക്ക് സമീപം പൊയിൽ താഴെ നാരായണി അമ്മ (80) അന്തരിച്ചു.

പയ്യോളി: കളരിപ്പടിക്ക് സമീപം പൊയിൽ താഴെ നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ മാസ്റ്റർ (തൃക്കോട്ടൂർ ടി.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ). മക്കൾ: ശിവപ്രകാശ് (കർഷക മോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ്), ഉഷ (പാലക്കാട്). മരുമക്കൾ: നിഷിത, മനോഹരൻ. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കളരിപ്പടി ഹൈവേയുടെ പടിഞ്ഞാറുഭാഗത്തുള്ള വീട്ടുവളപ്പിൽ നടക്കും.

Kozhikode

Jul 28, 2026, 6:37 am GMT+0000