കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദനമെന്ന് പരാതി. 24 കാരിയായ അഞ്ചുവിൻ്റെ പരാതിയിൽ ഭർത്താവിനെതിരെയും ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധന പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ […]
Kozhikode
