കൊയിലാണ്ടി: പൂനൂർ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന്സ രാവിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന കാവുള്ളപറമ്പ് കടവിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഷിജുവിനായി നരിക്കുനി ഫയർ യൂണിറ്റിന്റെയും സ്കൂബ ഡൈവേഴ്സിന്റെയും നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ നടത്തിവന്നിരുന്നത്. മുൻപ് തെരച്ചിൽ നടത്താതിരുന്ന ഭാഗത്താണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് […]
Kozhikode
