കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10.30 am to 1:30 pm   2.ഗൈനക്കോളജി വിഭാഗം ഡോ. ഹീരാ ബാനു 5 PM to 6 PM   3.ശിശുരോഗ വിഭാഗം ഡോ: ഗിജേഷ്. ജി. കെ 9.30 am to 11.00 am& 4.30 pm to 6.00 pm   4.ചർമ്മരോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 5.00pm to 6.00 pm   5.ജനറൽ പ്രാക്ടീഷ്ണർ ഡോ. റിഥ്വിക് 8.00 […]

Kozhikode

Jul 30, 2026, 3:19 pm GMT+0000
‘ശബരിമലയിൽ മിൽമയുടെ നെയ്യ് വേണ്ട’; തീരുമാനമെടുത്ത് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം. ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിർമ്മിക്കും. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മിൽമ നെയ്യ് വേണ്ടെന്ന ബോർഡ് തീരുമാനം വന്നിരിക്കുന്നത്. ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് […]

Kozhikode

Jul 30, 2026, 2:06 pm GMT+0000
അനുമതിയില്ലാതെ വിദേശയാത്ര; എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ് ശ്രീജിത്തിനെ സംരക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമർശിച്ചു. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റെന്നും കോടതി വിമർശിച്ചു. പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 2026 ഫെബ്രുവരിയിൽ വിദേശത്ത് സ്വകാര്യ […]

Kozhikode

Jul 30, 2026, 1:47 pm GMT+0000
ജില്ലാതല എച്ച്.ഐ.വി ബോധവൽക്കരണ ക്വിസ് മത്സരം: സി.കെ.ജി മെമ്മോറിയൽ സ്കൂളിന് രണ്ടാം സ്ഥാനം

ചിങ്ങപുരം: സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം (NSS) എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല എച്ച്.ഐ.വി (HIV) ബോധവൽക്കരണ ക്വിസ് മത്സരത്തിൽ ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം. സി.കെ.ജി മെമ്മോറിയൽ എച്ച്.എസ്.എസിലെ ശരണ്യ സായി, മയൂഖ് കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് വിദ്യാലയത്തിനായി വിജയം കൈവരിച്ചത്.

Kozhikode

Jul 30, 2026, 1:00 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽനിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. വെളിച്ചെണ്ണ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നത് എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. […]

Kozhikode

Jul 30, 2026, 12:51 pm GMT+0000
തിക്കും തിരക്കും കൊണ്ട് തീരെ വയ്യ; ബസിന്റെ ഡോർ പോലും അടയ്ക്കാനാകുന്നില്ല; കെഎസ്ആർടിസി ജീവനക്കാർക്ക് അത്ര പ്രിയങ്കരിയല്ല പ്രിയദർശിനി

പ്രിയദർശിനി ബസ്സുകളിൽ അനുഭവപ്പെടുന്നത് വലിയ തിരക്കെന്ന് ജീവനക്കാർ. പല സമയത്തും ബസ്സുകളുടെ ഡോർ അടയ്ക്കാൻ ആവുന്നില്ല. ബസുകളിൽ സഞ്ചരിക്കുന്നത് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ആളുകളാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാർ പറയുന്നു. കെഎസ്ആർടിസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതി അവതരിപ്പിച്ചപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ആദ്യമുയർത്തിയ ആശങ്ക ശമ്പള പ്രതിസന്ധിയായിരുന്നു. എന്നാൽ പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ ജീവനക്കാരുടെ പ്രധാന പരാതി പ്രിയദർശിനി ബസുകളിലെ യാത്രക്കാരുടെ എണ്ണവും അമിത ജോലിഭാരവുമാണ്. ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ യാത്രക്കാരുമായി സഞ്ചരിക്കുന്ന ഇത്തരം […]

Kozhikode

Jul 30, 2026, 10:24 am GMT+0000
പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ; തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടിഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി. വി കുഞ്ഞികൃഷ്ണൻ രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടിഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ […]

Kozhikode

Jul 30, 2026, 10:20 am GMT+0000
റെയിൽവേ യാത്രക്കാരാണോ? നാളെ മുതൽ നിലവിൽ വരുന്ന ഈ സുപ്രധാന മാറ്റം അറിഞ്ഞിരിക്കുക; ഇനി യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകാൻ ചരക്കുകൂലി നൽകണം

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് അധിക ലഗേജുകൾ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു. www.parcel.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴി നാളെ മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. യാത്രയുടെ വിവരങ്ങൾ (പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ തുടങ്ങിയവ) നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി അറിയാൻ സാധിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം, യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ […]

Kozhikode

Jul 30, 2026, 10:17 am GMT+0000
അയനിക്കാട് കാവുംപുറത്ത് ചെത്തിൽ ശശി അന്തരിച്ചു

അയനിക്കാട്: അയനിക്കാട് പള്ളിക്കു സമീപം കാവുംപുറത്ത് താമസിക്കുന്ന ചെത്തിൽ ശശി (61) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ജിതേഷ് കുമാർ (കുവൈത്ത്), സിൽജ. മരുമകൻ: ലിബീഷ്.

Kozhikode

Jul 30, 2026, 10:12 am GMT+0000
വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതിനിടെ വൻ മോഷണം; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു

വടകര: മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി വൻ കവർച്ച. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടർ എന്നിവയാണ് സംഘം കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം ഉസ്മാനും കുടുംബവും ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് വാഹനങ്ങൾ നഷ്ടപ്പെട്ട വിവരവും മോഷണവിവരവും അറിയുന്നത്. മോഷ്ടാക്കൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സി.സി.ടി.വി ക്യാമറകളും സിസ്റ്റവും പൂർണ്ണമായും […]

Kozhikode

Jul 30, 2026, 10:05 am GMT+0000