പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്തു. നിലമ്പൂർ വടപുറം സ്വദേശി ദീപക് ആണ് വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ മാനസിക വിഷമത്തിൽ ആണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി ഐടിഐ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Kozhikode

Jul 7, 2026, 10:32 am GMT+0000
കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരൻ, പേരകുട്ടികൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചു; 42 വർഷം കഠിന തടവ്

കോഴിക്കോട്: പേരക്കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ 42 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് കൂത്താളിയിലെ ജില്ലാകൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ(56) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. ഇയാൾക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2024 ജനുവരിയിലാണ് ഇയാൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിച്ചത്. ഇയാളുടെ മകളുടെ മക്കൾക്കൊപ്പം കളിക്കാറുണ്ടായിരുന്ന കുട്ടിയാണ് […]

Kozhikode

Jul 7, 2026, 10:28 am GMT+0000
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ  പ്രതികരിച്ചിരുന്നു. മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് […]

Kozhikode

Jul 7, 2026, 10:11 am GMT+0000
പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പൂനൂർ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന്സ രാവിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ​അപകടം നടന്ന കാവുള്ളപറമ്പ് കടവിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഷിജുവിനായി നരിക്കുനി ഫയർ യൂണിറ്റിന്റെയും സ്കൂബ ഡൈവേഴ്സിന്റെയും നേതൃത്വത്തിൽ ഊർജിതമായ തെരച്ചിൽ നടത്തിവന്നിരുന്നത്. മുൻപ് തെരച്ചിൽ നടത്താതിരുന്ന ഭാഗത്താണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ​തുടർന്ന് […]

Kozhikode

Jul 7, 2026, 5:49 am GMT+0000
വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ മഴയ്ക്ക് പുറമേ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും […]

Kozhikode

Jul 7, 2026, 4:39 am GMT+0000
​ചിങ്ങപുരം സി.കെ.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം

ചിങ്ങപുരം: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അനസ് അണ്യാട്ട് അധ്യക്ഷത വഹിച്ചു. ​പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതർ ഹൃദ്യമായി വരവേറ്റു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രത്യേക “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും” സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി.കെ. ക്ലാസിന് നേതൃത്വം നൽകി. പുതിയ […]

Kozhikode

Jul 7, 2026, 3:52 am GMT+0000
കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു

കൂത്താളി: കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടിവീണ് അപകടമുണ്ടായ കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഫാത്തിമ തഹ്‌ലിയ എം.എൽ.എ സന്ദർശിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ യോഗത്തിൽ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ​അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ ദയനീയ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും വികസന രംഗത്ത് നേരിടുന്ന പ്രതിസന്ധികളും ഫണ്ടിന്റെ അപര്യാപ്തതയും പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ അടിയന്തരമായി നടപ്പിലാക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് മെഡിക്കൽ […]

Kozhikode

Jul 7, 2026, 3:25 am GMT+0000
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലാ വാർഷിക ജനറൽ ബോഡി യോഗം കണ്ണംവള്ളി ഹാളിൽ വെച്ച് നടന്നു. ജില്ലാ ജനറൽ കൺവീനർ സി.പി. ആനന്ദൻ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ ചെയർമാൻ കെ. സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൺവീനർ ഖാലിദ് കോലാരിക്കണ്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ഫജറുദ്ദീൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. സോണൽ കൺവീനർ കെ. വിജയരാഘവൻ മാസ്റ്റർ, എൻ.സി. മുസ്തഫ, വി.വി. അനിത എന്നിവർ ചടങ്ങിൽ […]

Kozhikode

Jul 6, 2026, 4:11 pm GMT+0000
കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്ററും ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി നഗരസഭയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും വർധിച്ചുവരുന്ന വൃക്കരോഗികൾക്കായി ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കണമെന്നും കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ വെച്ച് നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിന് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. കുഞ്ഞാലി മരക്കാർ സ്മാരകത്തോട് ചേർന്ന് മറൈൻ മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിക്കാൻ പരിശ്രമിച്ച എം.എൽ.എ അഡ്വ. […]

Kozhikode

Jul 6, 2026, 4:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ7ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.30pm to6.00 pm   2.മാനസികാരോഗ്യ വിഭാഗം ഡോ : അമൻ ഡേവിഡ് 4.00 pm to 6.00 pm   3.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ. പി (10.30 AM to 1.30 pm)   4.ചർമ്മ രോഗ വിഭാഗം ഡോ. അജ്മൽ അബ്ദുൾ അസീസ് 2.00pm to 3.00pm   5.ഗൈനക്കോളജി വിഭാഗം ഡോ:ഹീരാ ഭാനു 05:00 pm to 6:00 pm   6.ശിശു […]

Kozhikode

Jul 6, 2026, 1:31 pm GMT+0000