കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വീണ്ടും അട്ടിമറി നീക്കമെന്ന് പരാതി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ, മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ വീണ്ടും നീക്കമെന്ന് പരാതി. മുന്നറിയിപ്പ് ഒന്നുമില്ലാതെ പ്രോസിക്യൂട്ടർ കേസിൽ നിന്ന് ഒഴിവായി. മറ്റന്നാൾ വിചാരണ തുടങ്ങാനിരിക്കെ ആണ് അപ്രതീക്ഷിത നീക്കം. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കെ എം ബഷീറിന്റെ ബന്ധുക്കൾ. തുടക്കം മുതൽ ആശങ്കയാണെന്നും ഇതുവരേയും പ്രതിഭാഗം വിചാരിക്കുന്ന നിലയിലാണ് കോടതി നടപടികൾ നീങ്ങികൊണ്ടിരിക്കുന്നതെന്നും കെ എം ബഷീറിന്റെ ബന്ധു ആരോപിച്ചു. ‘ഈ വർഷം ഏപ്രിൽ 14ന് കേസ് […]

Kozhikode

Jul 30, 2026, 9:55 am GMT+0000
ഗുരുഗ്രാമിൽ 35 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ മുൻ പൈലറ്റ് പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടിയിലായത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ച് ലക്ഷം രൂപ നൽകി […]

Kozhikode

Jul 30, 2026, 8:40 am GMT+0000
കോട്ടയത്ത് നവജാതശിശുക്കളുടെ വിൽപ്പനയെന്ന പരാതി: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്, കൂടുതൽ ഇരകൾ?

കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്. സംഭവത്തിൽ രണ്ടാമത്തെ എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വിൽപന നടത്തിയതിനാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴയിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ച കുഞ്ഞിനെയാണ് വിൽപന നടത്തിയത്. അസം സ്വദേശിയായ 22കാരി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് മറ്റ് രണ്ട് യുവതിമാർ പ്രസവിച്ച കുഞ്ഞുങ്ങളുടെ വിൽപന നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിൽ ഒരു സംഭവത്തിലാണ് ഇപ്പോൾ കോട്ടയം പൊലീസ് സീറോ എഫ്‌ഐആർ […]

Kozhikode

Jul 30, 2026, 8:12 am GMT+0000
‘യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ വേ​ഗം കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും വാർപ്പ് പൂർത്തിയാക്കിയത് 9 വീടുകളുടേത് മാത്രമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. അനാവശ്യ സ്ഥലം മാറ്റവും ഏകോപനം ഇല്ലായ്മയും പുനരധിവാസ പദ്ധതിയെ ബാധിച്ചെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 149 കുടുംബങ്ങൾ ഇനിയും വീടിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ടൗൺഷിപ്പ് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തബാധിതരെ […]

Kozhikode

Jul 30, 2026, 7:32 am GMT+0000
പിഎസ്‌സിയിലെ പിൻവാതിൽ നിയമനം; സിജെപി മാതൃകയിൽ സമരത്തിനൊരുങ്ങി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ ‘ജെൻസി സമരം’ നടത്താനൊരുങ്ങി പിഎസ്‌സി ഉദ്യോഗാർത്ഥികൾ. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചനാ സമരം നടത്തും. സിജെപി മാതൃകയിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ കൂട്ടായ്മയാണ് സമരം നടത്തുക. ഓൾ കേരളാ പിഎസ്‌സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടക്കുക. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതമായി തുടരാനാണ് തീരുമാനം. പിഎസ്‌സി ക്രമക്കേട്, നിയമനം നടക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. സിജെപി സമര വിജയത്തിന് […]

Kozhikode

Jul 30, 2026, 7:12 am GMT+0000
റിലേഷൻഷിപ്പ് നിർത്തിയതിൽ വൈരാഗ്യം, പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; മാനന്തവാടിയിൽ യുവാവ് പിടിയിൽ

മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ ഇയാൾ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ ബി.എൻ.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇൻസ്‌പെക്ടർ റഫീഖിൻറെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ […]

Kozhikode

Jul 30, 2026, 6:21 am GMT+0000
പുനർജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്, അന്വേഷണം അവസാനിപ്പിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് […]

Kozhikode

Jul 30, 2026, 5:56 am GMT+0000
വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

പയ്യോളി: വിദ്യ നേടാനുള്ള മാനദണ്ഡം പണമല്ല മിടുക്കാണെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പ്രസ്താവിച്ചു. പണം കൊടുത്ത് ചോദ്യപ്പേപ്പർ മുൻകൂട്ടി വാങ്ങാൻ കിട്ടുന്ന രാജ്യമായി നാം മാറിയത് വിദ്യ തേടാനുള്ള മാനദണ്ഡം പണമാണെന്ന് കരുതുന്നതുകൊണ്ടാണ്. സി.പി.ഐ നേതാവായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം പയ്യോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എക്കാലവും കർഷകർക്കും സാധാരണക്കാർക്കും താങ്ങും തണലുമായത് കമ്മ്യൂണിസ്റ്റുകാരാണെന്നും സംസ്ഥാനത്ത് ഭൂപരിഷ്കരണം സാധ്യമായത് കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എക്കാലത്തും […]

Kozhikode

Jul 30, 2026, 5:10 am GMT+0000
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അർഷിന് മസ്ജിദ് കമ്മറ്റിയുടെ ആദരവ്

കൂത്താളി: അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പി. ബി. അർഷിൻ ബാബുവിന് കൂത്താളി ഉമറുൽ ഫാറൂഖ്‌ മസ്ജിദ് കമ്മിറ്റി ആദരവ് നൽകി. കൂത്താളി മസ്ജിദ് കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് നാടിന്റെ മതേതര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും മാതൃകയായി. കൂത്താളി പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ മാത്രം പഠിച്ച് മികച്ച വിജയം വരിച്ച അർഷിന്റെ നേട്ടം നാട്ടിലെ മറ്റ് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമാണെന്ന് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചുകൊണ്ട് മഹല്ല് ഖാളി അബ്ദുൽ കബീർ അഹ്സനി […]

Kozhikode

Jul 30, 2026, 5:04 am GMT+0000
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധം

പയ്യോളി: ഡൽഹി എ.കെ.ജി ഭവനിൽ അതിക്രമിച്ച് കയറി എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അന്യായമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.വി. മനോജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ സംസാരിച്ചു. ഏരിയ കമ്മിറ്റി […]

Kozhikode

Jul 30, 2026, 4:53 am GMT+0000