പയ്യോളി: ഇരിങ്ങൽ അറുവയിൽ മീത്തൽ സബിൻദാസ് (37) (ബി.ആർ.എസ് ലൈറ്റ് & സൗണ്ട് ഉടമ) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി പുതുപ്പണത്ത് വെച്ചായിരുന്നു അപകടം.വണ്ണാമ്പത്ത് ബാലകൃഷ്ണന്റെയും സരസയുടെയും മകനാണ് സബിൻദാസ്. ഭാര്യ :രനിഷ (പയ്യോളി മുൻസിപ്പാലിറ്റി വെൽനസ് സെന്റർ, അയനിക്കാട്). മക്കൾ :കൃഷ്ണനന്ദ, ദേവനന്ദ (ഇരുവരും സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ). സഹോദരൻ :പരേതനായ വിപിൻദാസ്.