ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത ; മൂരാട് സ്ലാബ് തകർന്നതിൽ പ്രതിഷേധം ശക്തം – നാട്ടുകാർ വഗാഡ് വാഹനങ്ങൾ തടഞ്ഞു

news image
Jun 26, 2025, 6:52 am GMT+0000 payyolionline.in

 

പയ്യോളി: മൂരാട് ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത അപകടങ്ങള്‍ക്ക് കരണമാകുന്നു.  മൂരാട്   സർവീസ് റോഡിലെ തകർന്ന സ്ലാബ് മാറ്റുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  നാട്ടുകാർ   വഗാഡ് വാഹനങ്ങൾ തടഞ്ഞു.

സ്ലാബ് തകർന്നത് കാരണം വാഹനങ്ങൾ  അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. നിരവധി ഇരുചക്രവാഹന യാത്രികർ ഇതിനകം അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദേശീയ പാത സർവീസ് റോഡിലെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ വഗാഡ് വാഹനങ്ങള്‍  തടയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe