വിപണിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരള ടോഡി ബോര്‍ഡാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്.ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന കുപ്പികള്ള് പുറത്തിറക്കാനൊരുങ്ങുകയാണ് കേരള ടോഡി ബോര്‍ഡ്. നിലവില്‍ മൂന്ന് ദിവസം മാത്രമേ കള്ള് സൂക്ഷിക്കാന്‍ കഴിയൂ. പിന്നീടത് പുളിക്കുന്നതുമൂലം മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.കള്ള് പുളിക്കുന്നത് നീട്ടിവെച്ച് കൂടുതല്‍ കാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ടോഡി ബോര്‍ഡ് വികസിപ്പിക്കാനൊരുങ്ങുന്നത്. വിപണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.ബിയര്‍ ആകൃതിയിലുള്ള കുപ്പികളിലാണ് ഉല്‍പ്പന്നം വില്ക്കാന് പ്ലാനിടുന്നത്. ആല്‍ക്കഹോള്‍ കണ്ടന്റിന്റെ അളവില്‍ മാറ്റം വരുത്താതെയും രുചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കുന്നത് നീട്ടി വയ്ക്കുന്നതുമായ ബയോടെക് രീതി നടപ്പിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്4