അടിയന്തര സ്ഥലം മാറ്റം; ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി, രണ്ട് വർഷത്തിനിടെ ഏഴാമത്തെ കളക്ടർ

news image
Mar 15, 2024, 7:16 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടർ ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്ന് ഉത്തരവിൽ പറയുന്നത്. സിപിഐ അനുകൂല ജോയിൻ്റ് കൗൺസിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ്. സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ആലപ്പുഴയ്ക്ക് ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe