അതിദരിദ്രരില്ലാത്ത കേരളത്തിനായി കൈകോർത്ത് കോഴിക്കോട് കോർപ്പറേഷൻ. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്ലാറ്റുകളും ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലവും നൽകും. ഇന്ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് രേഖകൾ വിതരണം ചെയ്യും.
2025 ഓടെ അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലാണ് സംസ്ഥാനസർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കുന്നത്. അതിൽ അതിദരിദ്രരില്ലാത്ത ആദ്യത്തെ കോർപ്പറേഷൻ ആവാൻള്ള പരിശ്രമത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ. അതിദരിദ്രരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 32 പേർക്ക് കല്ലുത്താൻ കടവിലെ ഫ്ലാറ്റ് കൈമാറാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. അതിന് പുറമെ 25 പേർക്ക് ഭവന നിർമ്മാണത്തിന് ആവശ്യമായ സ്ഥലവും നൽകും. മന്ത്രി എം.ബി രാജേഷ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്യുക.
കോർപ്പറേഷൻ പരിധിയിലെകണ്ടത്തിയ 814 അതിദരിദ്രരിൽ ഭക്ഷണം, ആരോഗ്യം,അടിസ്ഥാനവരുമാനം, സുസ്ഥിരമായ വാസസ്ഥലം എന്നി ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് മൈക്രാ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സസഹായവും 28 പേർക്ക് വരുമാനമാർഗ്ഗവും കോർപ്പറേഷൻ നൽകി വരുന്നുണ്ട്. അതിന് പുറമെ കൂടുതൽ പേർക്ക് സ്ഥിരതാമസം ഉൾപ്പെടെ നൽകി അതിദരിദ്രരില്ലാത്ത ആദ്യ കോർപ്പറേഷൻ ആവാനുള്ള ശ്രമത്തിടാണ് കോഴിക്കോട് കോർപ്പറേഷൻ.