അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ജലനിരപ്പ് ഉയർന്നു; പുഴയുടെ നടുവിൽ കുടുങ്ങി വിനോദസഞ്ചാരികൾ; രക്ഷപ്പെടുത്തിയത് നാട്ടുകാർ

news image
Dec 30, 2025, 1:53 pm GMT+0000 payyolionline.in

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ക്രമാതീതമായ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ പുഴയുടെ നടുവിൽ വിനോദസഞ്ചാരികൾ കുടുങ്ങി.

വെള്ളം വളരെ കുറഞ്ഞ സമയത്ത് പുഴയുടെ നടുവിൽ പോയതാണ് വിനോദസഞ്ചാരികൾ. ഈ സമയത്ത് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വൈദ്യുത ഉൽപാദനം കഴിഞ്ഞ് കൂടുതൽ ജലം ഒഴുകി വന്നതോടെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. വെള്ളം ഉയർന്നതോടെ പുഴയുടെ നടുവിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.കഴിഞ്ഞദിവസം വരെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വെള്ളം നന്നേ കുറവായിരുന്നു. ഇതേ തുടർന്ന് ചാലക്കുടി പുഴയിലും ജലനിരപ്പ് താഴ്ന്നിരുന്നു. മുന്നറിയിപ്പില്ലാതെ ക്രമതീതമായി വെള്ളം തുറന്നു വിട്ടതാണ് പുഴയിൽ ജലനിരപ്പ് ഉയരുവാൻ കാരണമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe