അത്തോളി: കൊടക്കല്ലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പാറക്കണ്ടി സുരേഷിന്റെ വീട്ടിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. അപകട സമയത്ത് സുരേഷും മകള്‍ ശ്രീലക്ഷ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുത്.
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തേക്ക് ഓടി. പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സിലിണ്ടര്‍ ലീക്കായത് ശ്രദ്ധയില്‍പെട്ട ഉടനെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. അടുക്കളയുടെ വാതിലുകളും പാത്രങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും അടക്കം മുഴുവനും കത്തി നശിച്ചു. മാത്രമല്ല വയറിംങ്ങിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി.കെ, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, സുകേഷ്, ഷാജു, ഹോംഗാര്‍ഡ് ഓംപ്രകാശ് എിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.