അദാലത്തിൽ 321 കേസ് തീർന്നു: 6.55 കോടി നഷ്ടപരിഹാരം നൽകും

news image
Oct 4, 2024, 4:28 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ നി​ല​വി​ലെ കേ​സു​ക​ളും പു​തി​യ പ​രാ​തി​ക​ളു​മാ​യി 321 കേ​സു​ക​ൾ തീ​ർ​പ്പാ​യി. മൊ​ത്തം 6,55,56,900 രൂ​പ വി​വി​ധ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി. നാ​ഷ​ന​ൽ ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും കേ​ര​ള ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദാ​ല​ത് ന​ട​ത്തി​യ​ത്. 1371 കേ​സു​ക​ൾ പ​രി​ഗ​ണ​ന​ക്ക് വ​ന്നു.

ജി​ല്ല കോ​ട​തി സ​മു​ച്ച​യ​ത്തി​ലും കൊ​യി​ലാ​ണ്ടി, വ​ട​ക​ര, താ​മ​ര​ശ്ശേ​രി കോ​ട​തി​ക​ളി​ലു​മാ​യി ന​ട​ന്ന അ​ദാ​ല​ത്തു​ക​ളി​ൽ സി​വി​ൽ കേ​സു​ക​ൾ, വാ​ഹ​നാ​പ​ക​ട കേ​സു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കേ​സു​ക​ൾ, കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, ബാ​ങ്ക് വാ​യ്പ സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചു.

ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ല ജ​ഡ്ജി എ​സ്. മു​ര​ളി കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി ടി. ​ആ​ൻ​സി, കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​ർ​വി​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഫ​സ്റ്റ് അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി​യു​മാ​യ എ​ൻ.​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, വ​ട​ക​ര താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും എം.​എ.​സി.​ടി ജ​ഡ്ജി​യു​മാ​യ പി. ​പ്ര​ദീ​പ്, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും സ്പെ​ഷ​ൽ ജ​ഡ്ജി​യു​മാ​യ കെ. ​നൗ​ഷാ​ദ​ലി എ​ന്നി​വ​ർ അ​ദാ​ല​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​രാ​യ ലീ​ന റ​ഷീ​ദ്, സി​വി​ൽ ജ​ഡ്ജി ജോ​മി അ​നു ഐ​സ​ക്, വ​ട​ക​ര സ​ബ് ജ​ഡ്ജി ജോ​ജി തോ​മ​സ്, വ​ട​ക​ര മു​ൻ​സി​ഫ് ടി. ​ഐ​ശ്വ​ര്യ, കൊ​യി​ലാ​ണ്ടി മു​ൻ​സി​ഫ് ര​വീ​ണ നാ​സ് എ​ന്നി​വ​രാ​ണ് പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe