അദ്വാനിക്ക് വസതിയിലെത്തി രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു

news image
Mar 31, 2024, 11:11 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്‌ന സമ്മാനിച്ചു. അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ഭാരതരത്‌ന സമ്മാനിച്ചത്. അദ്ദേഹത്തി​ന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണിത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംബന്ധിച്ചു. കൂടാതെ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. പൊതുപ്രവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്കും ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്രയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.

1927 നവംബർ എട്ടിന് പാകിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച 1980 മുതൽ ദീർഘകാലം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്വാനി 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രി, ഉപപ്രധാനമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe