ബേപ്പൂർ: മത്സ്യബന്ധനത്തിനായി പുറപ്പെടാൻ തയാറെടുത്ത അനധികൃത ബോട്ട് ഫിഷറീസ് വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. കന്യാകുമാരി കുളച്ചൽ കത്തിയപട്ടണത്തെ സഹായരാജിന്റെ അമലഅർപ്പവം മാത എന്ന ബോട്ടാണ് പിടിയിലായത്.
വ്യാഴാഴ്ച ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് ഫിഷറീസ് മറൈൻ എൻഫോഴ്മെന്റ് നടത്തിയ പരിശോധനയിൽ നിരോധിത വെളിച്ചം ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനായി സൂക്ഷിച്ച ഹൈ വോൾട്ടേജ് ലൈറ്റുകളുമായാണ് ബോട്ട് പിടികൂടപ്പെട്ടത്.
ഫിഷറീസ് ബേപ്പൂർ അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദേശപ്രകാരം എസ്.ഐ ടി.കെ. രാജേഷ്, കെ. രാജൻ എസ്.സി.പി.ഒ മനു തോമസ്, റെസ്ക്യൂ ഗാർഡ് വിഘ്നേഷ്, താജുദ്ദീൻ, വിശ്വജിത്ത്, ബിലാൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
