അനധികൃതമായി വായ്പ നൽകി, പിന്നീട് എഴുതിത്തള്ളുകയും ചെയ്തു; കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന

news image
Jan 20, 2026, 10:10 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. അനധികൃത ലോണുകളെ കുറിച്ചുള്ള കേസിന്റെ പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് എത്തിയത് എന്നാണ് സൂചന. വിജിലൻസ് ഡി.​വൈ.എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

സഹകരണ ബാങ്ക് ചെയർമാൻ അബ്ദുറഹ്മാൻ അനധികൃതമായി ലോണുകൾ നൽകിയെന്ന് നേരത്തേ പരാതികളുയർന്നിരുന്നു. ഈ ലോണുകളെല്ലാം എഴുതിത്തള്ളിയെന്നും പരാതിയുണ്ട്. തുടർന്നാണ് വിജിലൻസ് കാരശ്ശേരി ബാങ്കിൽ മിന്നൽ പരിശോധന നടത്തിയത്.

കാരശ്ശേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുമ്പും പരാതികളുയർന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടികയുടെ ലിസ്റ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe