അതേസമയം ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്ക്കരിക്കും. അനീഷ്യയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴിലിടത്തെ സമ്മര്‍ദം, മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അനിഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്.
ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെയാണ് ഗുരുതര പരാതി. മറ്റുളളവരുടെ മുന്നില്‍വച്ച് ഡിഡിപി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നാണ് ആക്ഷേപം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ് അനീഷ്യ ഞായറാഴ്ചയാണ് തൂങ്ങി മരിച്ചത്. മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷയുടെ ഭര്‍ത്താവ്.