അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്‍, നടക്കുന്നത് തൊഴിലാളി ചൂഷണം

news image
Sep 21, 2024, 6:49 am GMT+0000 payyolionline.in

എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന്  മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍.അന്നയുടെ മരണത്തിന്   ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തന്‍റെ  മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍  സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം.അതിനു  സമ്മർദ്ദം ചെലുത്തും.ശക്തമായ നടപടികൾ വേണം.കേരളത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.തൊഴിലാളി നിയമങ്ങൾ ഇപ്പോൾ കോർപറേറ്റുകൾക്ക് വേണ്ടിയായി മാറി.അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ   കുടുംബത്തോട് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ ഫോണിൽ സംസാരിച്ചു . ഉടൻ കേരളത്തിലെത്തി നേരിട്ട്  കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു . അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം . സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു . അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞദിവസം അറിയിച്ചിരുന്നു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe