‘അപകടം റെയിൽവേയുടെ സ്ഥലത്ത്, മാലിന്യമടിഞ്ഞതിന്റെ പൂർണ്ണ ഉത്തരവാദിത്തം റെയിൽവേക്ക്’: മന്ത്രി ശിവൻകുട്ടി

news image
Jul 13, 2024, 12:13 pm GMT+0000 payyolionline.in
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയെ ഇതുവരെയും കണ്ടെത്തിയില്ല. തോട്ടിലെ മാലിന്യങ്ങൾ നീക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. അപകടമുണ്ടായ സ്ഥലം റെയിൽവേയുടേതാണെന്നും ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സർക്കാർ പറയുമ്പോൾ റെയിൽവേ സമ്മതിക്കാറില്ല. മാലിന്യം നീക്കാനുളള നടപടികളൊന്നും റെയിൽവേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു.

‘ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്. തോട്ടിൽ ഒരാളെ കാണാതായിട്ടും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ  ഒരു വിളിപ്പാടകലെ മാത്രമാണ് റെയിൽവേ ഡിവിഷണൽ ഓഫീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe