അപകീർത്തിക്കേസ് : രാഹുൽ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം

news image
Aug 11, 2023, 3:08 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്ട്രേട്ട് കോടതിവിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ഹേമന്ദിനെ പറ്റ്ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാർശ.ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസിൽ എഫ്ഐആർ ഒഴിവാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിർ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുൽഗാന്ധിയുടെ ഹർജി കേൾക്കുന്നതിൽനിന്നു പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാർശാപട്ടികയിലുണ്ട്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേർന്ന കൊളീജിയത്തിന്റേതാണു ശുപാർശ. ജാമ്യം ലഭിക്കാവുന്ന അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്നു രാഹുലിന് അനുകൂലമായ വിധിയിൽ സുപ്രീം കോടതി പരാമർശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe