അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും

news image
Nov 9, 2026, 6:39 am GMT+0000 payyolionline.in

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറ 17 കാരൻ അഭിറാം കൊലപാതകത്തിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം.ഒന്നാം പ്രതിയായ പതിനേഴുകാരനെയും, ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും. 17 വയസ്സുകാരന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ആലോചനയുണ്ട്.
കൊലപാതകത്തിന്റെ ആസൂത്രണം രണ്ടു ദിവസം മുൻപ് ആരംഭിച്ചിരുന്നുവെന്ന് മൂന്നാം പ്രതി അനന്ദ മൊഴി നൽകിയിരുന്നു. രണ്ടു ദിവസം മുൻപ് തന്റെ ഫോൺ ഒന്നാം പ്രതിക്ക് കൈമാറിയെന്നു ചോദ്യം ചെയ്യലിൽ അനന്ദ സമ്മതിച്ചു. അഭിറാമിന്റെ കാണാതായ മൊബൈൽ ഉൾപ്പടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്ന് തന്നെ കൊലപാതകം നടന്ന സ്ഥലത്ത് കാട് വെട്ടിത്തെളിച്ചു പരിശോധന നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe