അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ഹൂതി ആക്രമണം

news image
Jan 27, 2024, 9:59 am GMT+0000 payyolionline.in
മനാമ: അമേരിക്കയുടെ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ഹൂതി ആക്രമണം. അമേരിക്കന്‍ നാവിക സേന അകമ്പടിയില്‍ സഞ്ചരിക്കുമ്പോഴാണ് കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. മെഴ്‌സ്‌ക് ഡിട്രോയിറ്റ്, മെഴ്‌സ്‌ക് ചെസാപീക്ക് എന്നീ അരേിക്കന്‍ പതാക വഹിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് യെമനില്‍ നിന്നും ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

ബുനാഴ്ച പകല്‍ പ്രാദേശിക സമയം രണ്ടോടെയാണ് ആക്രമണമുണ്ടായതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

 

ഒരു മിസൈല്‍ കടലില്‍ പതിക്കുകയും മറ്റ് രണ്ടെണ്ണം തടസ്സപ്പെടുത്തിയതായും അവര്‍ പറഞ്ഞു. കപ്പലുകള്‍ക്ക് തീപിടുത്തം ഉണ്ടാകുന്നത് തടയുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമിതര്‍ ഏറ്റെടുത്തിട്ടില്ല. അമേരിക്കയുടെ പ്രതിരോധ ഏജന്‍സിയായ പെന്റഗണിന് ചരക്കുകളുമായി പോകുകയായിരുന്നു ഇരു കണ്ടയ്‌നറുകളും. ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എല്‍-മണ്ടേബ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെയാണ് ആക്രമണമെന്ന് വന്‍ കിട ഷിപ്പിംഗ് കമ്പനിയായ മെഴ്‌സ്‌ക് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്ക് പരിക്കില്ലെന്നും പ്രസ്താവന പറഞ്ഞു. അമേരിക്കന്‍ നാവിക സേന കപ്പലുകളെ ഏദന്‍ ഉള്‍ക്കടലിലേക്ക് തിരികെ കൊണ്ടുപോയി. ജോലിക്കാരുടെ സുരക്ഷ വളരെ പ്രധാനമാണെന്നും അപകടസാധ്യത വര്‍ധിച്ചതിനെത്തുടര്‍ന്ന്, മേഖലയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തുന്നതായും മെഴ്‌സ്‌ക് അറിയിച്ചു.

 

വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും നിരവധി യെമനില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഹൂതി ബോട്ടുകളെ പ്രതിരോധിക്കാന്‍ സമുദ്ര ടാസ്‌ക് ഫോഴ്‌സിനെ വിന്യസിക്കുകയും ചെയ്തു. ഗാസയിലെ ഇസ്രയേല്‍ അധിവിവേശ യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരുടെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതി വിമതര്‍ പ്രഖ്യാപിച്ചിരുന്നു. നംബര്‍ മുതല്‍ 30 ലധികം കപ്പലുകളെ ആക്രമിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe