അമേരിക്കയിൽ വീണ്ടും കാട്ടുതീ; 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്

news image
Jan 23, 2025, 3:25 am GMT+0000 payyolionline.in

അമേരിക്കയിൽ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ആഴ്ചകളോളമായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ പാടര്‍ന്നു പിടിച്ചിരുന്നു. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.

ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗവും പ്രദേശവും കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കൻ കാലിഫോർണിയയില്‍ 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe