‘അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടത്’: ​ഗവർണർ

news image
Dec 28, 2023, 2:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും ​ഗവർണർ ചോദിച്ചു. ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോഴാണ് ​ഗവർണറുടെ പ്രതികരണം.

തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ​ഗവർണർ പറഞ്ഞു. അതിനിടെ, ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാൻഡിലായതുമായ ചോദ്യത്തിന് ​ഗവർണർ‌ മാധ്യമങ്ങളോട് പ്രകോപിതനായി. അതൊന്നും തനിക്ക് അറിയേണ്ട കാര്യമില്ല. തനിക്ക് പലസ്ഥലങ്ങളിൽ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ​ഗവർണർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe