ന്യൂഡൽഹി : ഉത്തർപ്രദേശിലെ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാൻ നിർദേശം. പേര് മാറ്റാനുള്ള നിർദേശം കൗൺസിലർമാർ ഏകകണ്ഠേന അംഗീകരിച്ചു. മേയർ പ്രശാന്ത് സിങ്കാൽ ആണ് പേര് മാറ്റാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു.
മുമ്പ് മുഗൾ സറായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗറെന്നും അലഹബാദിനെ പ്രയാഗ്ര് രാജെന്നും യോഗി സർക്കാർ പേര് മാറ്റിയിരുന്നു. ആഗ്രയുടെ പേര് ആഗ്രാവൻ എന്നും മുസഫർനഗറിനെ ലക്ഷ്മി നഗറെന്നും പേര് മാറ്റണമെന്നും നിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട്.