ഭക്ഷണ സാധനങ്ങൾ പൊതിയാനും സുരക്ഷിതമായി സൂക്ഷിക്കാനുമെല്ലാം നാം നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. ഒട്ടുമിക്ക ആളുടെയും അടുക്കളകളിൽ ഈ സാധനം കാണും. ഭക്ഷണ സാധനങ്ങളിൽ ഉള്ള ഈർപ്പത്തെയും അണുക്കളയുമെല്ലാം ഇല്ലാതാക്കി സുരക്ഷിതവുമായി ഇരിക്കാൻ ഇവ സഹായകമാകും.
എന്നാൽ അലുമിനിയം ഫോയിൽ നിരന്തരമായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ. മാത്രമല്ല പാചക രീതികളും പച്ചക്കറികളുമൊന്നും അലുമിനിയം ഫോയിലിൽ സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രമേ പാകം ചെയ്യുമ്പോൾ ഒക്കെ അലുമിനിയം ഫോയിൽ ഉപയോഗിക്കാൻ പാടുള്ളു. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ ആണ് പ്രധാനപ്പെട്ടത്. തക്കാളി, സിട്രസ് പഴങ്ങൾ, വിനാഗിരി തുടങ്ങിയവ അലുമിനിയം ഫോയിലിൽ വയ്ക്കുന്നത് അത്ര സുരക്ഷിതമല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണം കൂടുതൽ കേടുവരാൻ ഇത് കാരണമാകുന്നു. അതേപോലെ ബാക്കിവന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ സൂക്ഷിക്കാൻ സാധിക്കുമെങ്കിലും ഇതത്ര നല്ലതല്ല. അധിക ദിവസം സൂക്ഷിക്കുമ്പോൾ ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
അതോടൊപ്പം അലുമിനിയം ഫോയിൽ ഒരിക്കലും മൈക്രോവേവ് ചെയ്യുകയോ ബേക്കിംഗ് ചെയ്യുമ്പോൾ ഇത് ഇത് ഉപയോഗിക്കുകയോ ചെയ്യരുത്. അമിതമായി ചൂടേൽക്കുമ്പോൾ ഇതിൽ സ്പാർക്ക് ഉണ്ടാവാനും ഭക്ഷണവും ഉപകരണവും കേടുവരാനും സാധ്യത ഉണ്ട്. കൂടാതെ അലുമിനിയം ഫോയിൽ ഉപയോഗിച്ച് അമിതമായ ചൂടിൽ ഭക്ഷണ സാധനങ്ങൾ ചൂടാക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷമായി ബാധിക്കും.