അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

news image
Mar 23, 2026, 12:13 pm GMT+0000 payyolionline.in

ഫറോക്ക്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലും തകർത്ത് അകത്തേക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കരുമകൻകാവിന് സമീപമായിരുന്നു അപകടം. സംഭവസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാറൂഖ് കോളജിൽ നിന്ന് കാരാടേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം തെറ്റി മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്. വലിയ ശബ്ദത്തോടെ ബസ് ഇടിച്ചുകയറുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തരായി. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് ബസ് നീക്കം ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe