അഴിയൂർ: വില്ലേജ് പരിധിയിൽ വ്യാപകമായി തണ്ണീർ തടങ്ങൾ നിക്കത്തുന്നതായി പരാതി. അഴിയൂർ കോറോത്ത് പനാട വയലിലെ തണ്ണീർ തടങ്ങളാണ് ലോഡ് കണക്കിന് മണ്ണ് ഇറക്കി നികത്തൽ നടക്കുന്നത്. ഇതിന് പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. തണ്ണീർ തടങ്ങൾ നികത്തുന്ന കാര്യങ്ങൾ വില്ലേജ് ഓഫിസിൽ അറിയിച്ചിട്ടും ഫലപ്രദമായി ഇടപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ നിന്ന് എത്തിയ സംഘം മണ്ണിട്ട് നികത്താൻ ചോമ്പാൽ കാപ്പുഴക്കൽ ഭാഗത്തേക്ക് സ്ഥലം നികത്താൻ പോയ ടിപ്പർ ലോറിയും മണ്ണ് മാന്തിയന്ത്രവും പിടിച്ചെടുത്തിരുന്നു.അഴിയൂർ വില്ലേജിൽ നടക്കുന്ന തണ്ണീർ തടങ്ങൾ നികത്തുന്നത് അവസാനിപ്പിക്കാൻ സത്വര നടപടിയെടുക്കണമെന്ന് വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു . തരം മാറ്റാൻ അപേക്ഷകൾ വർധിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കാൻ കുടുതൽ ജീവനക്കാരെ വില്ലേജിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി ബാബുരാജ് , ടി ടി പത്മനാഭൻ , മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല , വി പി പ്രമോദ്, വി പി ശ്രീജിത്ത്, എന്നിവർ സംസാരിച്ചു. അഴിയൂർ കോറോത്ത് റോഡ് പനാട വയലിൽ തണ്ണീർതടം മണ്ണിട്ട നിലയിൽ
അഴിയൂർ കോറോത്ത് പനാട വയലിൽ വ്യാപകമായി തണ്ണീർത്തടം നികത്തുന്നു; പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം

Oct 19, 2025, 10:02 am GMT+0000
payyolionline.in
പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് ഒഴിവുകൾ; അഭിമുഖം 24 ന്
സിപിഐയിൽ കൂട്ടരാജി; കൊല്ലം കടയ്ക്കലിൽ ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാ ..