ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ

news image
Feb 3, 2025, 5:24 pm GMT+0000 payyolionline.in

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. നിരവധി സ്ഥലങ്ങളിൽ ആധാർ കാർഡ് നൽകേണ്ടതിനാൽ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ആധാർ വിവരങ്ങൾ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ആധാർ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ ഇതാ;

ആധാർ കാർഡിന് മാസ്‌ക് ഉപയോഗിക്കുക.

ആധാർ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഒരു മാസ്‌ക്ഡ് ആധാർ അല്ലെങ്കിൽ ഒരു വെർച്വൽ ഐഡി ഉപയോഗിക്കുക. യഥാർത്ഥ നമ്പർ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം.

മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ആധാർ രേഖകളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട  അറിയിപ്പുകളും ഒട്ടിപികളും നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ആധാർ ലോക്ക് ചെയ്യുക

നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം. ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാൻ എളുപ്പമാണ്.

ഡൗൺലോഡ് ചെയ്ത ശേഷം ആധാർ ഫയൽ ഡിലീറ്റ് ചെയ്യുക

ഏതെങ്കിലും അവസരത്തിൽ നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, അതിനുശേഷം ഫയൽ ഡിലീറ്റ് ചെയ്യണം.

അതേസമയം, ആധാർ കാർഡ് പുതുക്കേണ്ട സമയ പരിധി നീട്ടിയിട്ടുണ്ട്. ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം സൗജന്യമായി വിവരങ്ങൾ പുതുക്കാനുള്ള തിയതി, പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെയാണ്. ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിട്ടിറ്റുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe