വള്ളിക്കുന്ന് : വള്ളിക്കുന്നിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ അപൂർവമായ പ്രതിഭാസം നാട്ടുകാരെ ഞെട്ടിച്ചു. ആകാശത്ത് ചന്ദ്രൻറെ വലിപ്പത്തിലുള്ള പ്രകാശവലയം വട്ടമിട്ട് കറങ്ങുന്നത് കണ്ടത് ആദ്യം അത്ഭുതവും പിന്നാലെ ആശങ്കയും നിറഞ്ഞു. സംഭവിച്ചത് എന്താണെന്ന് വ്യക്തമാകാതെ, പലരും വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ദൃശ്യങ്ങൾ നിരീക്ഷിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി. ഡ്രോൺ ഉപയോഗിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം, വേഗത്തിൽ തിരിയുന്ന സെർച്ച്ലൈറ്റുകൾ പ്രകാശവലയത്തിന് കാരണം ആയിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
രണ്ട് ലൈറ്റുകൾ ഉണ്ടെങ്കിൽ, അവ ഒരേ വേഗത്തിലും ഒരേ ദൂരത്തും സഞ്ചരിക്കുമ്പോൾ, തമ്മിൽ ചുറ്റി ഭ്രമണം ചെയ്യുന്ന പോലെ തോന്നുന്ന ഒരു ഭ്രമാവസ്ഥ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്. തമ്മിലുള്ള ആകർഷണബലത്താൽ ബന്ധിക്കപ്പെട്ട രണ്ട് നക്ഷത്രങ്ങളുടെ ഒരു ജോഡിയിലുണ്ടാവുന്ന ബൈനറി സ്റ്റാർ സിസ്റ്റമാവാനുള്ള സാധ്യതയുമായിരിക്കാനും സാധ്യതയും ഇതിനുണ്ട്.
അത്തരമൊരു സിസ്റ്റം ദൂരത്തിൽ നിന്ന് നോക്കുകയാണെങ്കിൽ, ആ രണ്ട് നക്ഷത്രങ്ങളും ഒരേ ദൂരം, ഒരേ വേഗത്തിൽ തമ്മിൽ ചുറ്റി ഭ്രമണം ചെയ്യുന്ന രണ്ട് വ്യത്യസ്ത വെളിച്ചംക്കൊണ്ടുള്ള ബിന്ദുക്കളായി കാണപ്പെടാറുണ്ട്.