ആറു മാസമായി റേഷൻ വാങ്ങാത്ത 11,590 മഞ്ഞ കാർഡ് പരിശോധിക്കും

news image
Aug 13, 2023, 3:55 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6 മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത 11,590 മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന –എഎവൈ) ഉടമകളുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇവർ അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടോ എന്നു കണ്ടെത്താനാണു പരിശോധനയെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ഇതിൽ ഒരംഗം മാത്രമുള്ള 7790 എഎവൈ കാർഡുകൾ ഉണ്ടെന്നും അവരാരും 4 മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. എഎവൈ കാർ‍ഡുകൾക്ക് ഒരു മാസം 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായും 2 കിലോ ആട്ട സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും ലഭിക്കുന്നുണ്ട്. എന്നിട്ടും ഇവർ റേഷൻ കൈപ്പറ്റാത്തതാണു സംശയം ഉണർത്തുന്നത്. മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാതിരുന്ന 59,035 മഞ്ഞ, പിങ്ക് കാർഡ് ഉടമകളെ കഴിഞ്ഞ ജൂലൈയിൽ സർക്കാർ നീക്കിയിരുന്നു. 4265 നീല കാർഡുകാരെ വെള്ള കാർഡിലേക്കും മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe