തിക്കോടി : ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയെഴ്സ് നന്തിയിലെ ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനമായ ആശാനികേതനിലേക്ക് ( എഫ് എം ആർ) സന്ദർശനം നടത്തി.കുറച്ച് സമയം അവിടെയുള്ള അന്തേവാസികൾക്ക് ഒപ്പം ചെലവഴിക്കുകയും അവർക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
തട്ടുകട നടത്തി സ്വരൂപിച്ച പണം കൊണ്ട് സ്ഥാപന നടത്തിപ്പിനായി അരിയും ഒരു നേന്ത്രക്കുലയും നൽകി. അന്തേവാസികൾക്കായി ചോക്ലേറ്റ്സും വോളന്റിയെഴ്സ് കൈയിൽ കരുതിയിരുന്നു.
വളരെ വേറിട്ട ഒരു അനുഭവവുമായാണ് വോളന്റിയെഴ്സ് വീടുകളിലേക്ക് മടങ്ങിയത്.
