ആർത്തവവിരാമം എന്താണ് ? സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്

news image
Feb 12, 2025, 10:50 am GMT+0000 payyolionline.in

സ്ത്രീകളിൽ ആർത്തവം എന്നന്നേക്കുമായി നിൽക്കുന്നതാണ് മെനോപസ് അഥവാ ആർത്തവ വിരാമം. ആർത്തവം നിൽക്കുന്നതോടെ ഒരു സ്ത്രീക്ക് പിന്നെ ഗർഭം ധരിക്കാൻ കഴിയില്ല. മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കമോ, ആരോഗ്യ പ്രശ്നങ്ങളോ അല്ല. പ്രായമായി വരുന്ന സ്ത്രീകളിൽ സാധാരണമാണ് ആർത്തവവിരാമം.

ചിലർക്ക് ആർത്തവം നിൽക്കുന്നതിന് മുമ്പ് ചെറിയ രീതിയിലുള്ള ലക്ഷണങ്ങളെ ഉണ്ടാകാറുള്ളൂ. എന്നാൽ മറ്റു ചിലരിൽ വലിയ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കും. ഉറക്കമില്ലായിമ, രാത്രികളിൽ വിയർക്കുന്നത്, ശരിയല്ലാത്ത മാനസികാവസ്ഥ തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടു വരികയാണെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾക്ക്  നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാവുന്നതാണ്.

 

എങ്ങനെയാണ് ആർത്തവവിരാമം സംഭവിക്കുന്നത്?

ആർത്തവ ചക്രത്തിൽ വരുന്ന മാറ്റങ്ങളോടെയാണ്  ആർത്തവവിരാമം ഉണ്ടാകുന്നത്. 45 മുതൽ 55  വരെയുള്ള പ്രായത്തിലാണ് സ്ത്രീകളിൽ ഇത് സംഭവിക്കുന്നത്. ഇതിൽ പല പ്രായങ്ങളിലും സ്ത്രീകളിൽ ആർത്തവവിരാമം ഉണ്ടാവാം. ശരാശരി പ്രായം 52 വയസ്സാണ്. ഈ സമയത്ത് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം നിൽക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

ഓരോ സ്ത്രീകളിലും വ്യത്യസ്തമായ രീതികളിലാണ്  ആർത്തവ വിരാമം സംഭവിക്കുന്നത്. ചിലരിൽ വളരെ ചെറിയ രീതികളിലുള്ള മാറ്റങ്ങളെ കാണുകയുള്ളു. എന്നാൽ മറ്റു ചിലരിൽ പ്രകടമായ മാറ്റങ്ങൾ കാണുകയും വർഷങ്ങളോളം ഇത് നീണ്ടുനിൽക്കുകയും ചെയ്യുന്നു. ആർത്തവ സമയങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ, രാത്രികാലങ്ങളിൽ വിയർക്കുക, മൂത്രാശയത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ഉറങ്ങാൻ പറ്റാതെ ആവുക, യോനിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ ആണ്.

ഇത് ആർത്തവവിരാമം ആണോ?

ചില സമയങ്ങളിൽ ലക്ഷണങ്ങൾ വെച്ച്  നിങ്ങൾക്ക് ആർത്തവവിരാമം സംഭവിക്കാനാണോ എന്ന് തിരിച്ചറിയാൻ സാധിച്ചെന്നുവരില്ല. അത്തരം സാഹചര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം. ചില സ്ത്രീകൾക്ക് പ്രായം ആകുന്നതിന് മുന്നേ ആർത്തവ വിരാമം ഉണ്ടായേക്കാം. അത് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവുന്നതാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ഡോക്ടറെ കണ്ട് കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കണം.

ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാം

പല സ്ത്രീകളും കരുതുന്നത് ആർത്തവവിരാമ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സയുടെ ആവശ്യമൊന്നും ഇല്ല എന്നാണ്. ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്ക് ജീവിത ശൈലിയിൽ മറ്റും മാറ്റങ്ങൾ വരുത്താവുന്നതാണ്. എന്നാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഡോക്ടറെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe