ഇ.ഡി വേട്ടക്കെതിരെ പയ്യോളിയിൽ സി.പി.ഐ (എം) പ്രതിഷേധ പ്രകടനവും പൊതുയോഗവും

news image
May 27, 2026, 3:33 pm GMT+0000 payyolionline.in

പയ്യോളി: കേന്ദ്ര ഏജൻസിയായ ഇ.ഡിയെ ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു എന്നാരോപിച്ച് സി.പി.ഐ (എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.

നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനം സി.പി.ഐ (എം) ഏരിയാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരത്തിന് സമീപത്തു നിന്നും ആരംഭിച്ചു. ടൗൺ ചുറ്റി സഞ്ചരിച്ച പ്രകടനം ബീച്ച് റോഡിലാണ് സമാപിച്ചത്. തുടർന്ന് നടന്ന സമാപന പൊതുയോഗം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു.

പി.വി. മനോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി. മുസ്തഫ സ്വാഗതം പറഞ്ഞു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ, ടി. ചന്തു, പി.എം. വേണുഗോപാലൻ, എ.കെ. ഷൈജു, കെ.ടി. ലിഖേഷ്, എസ്.കെ. അനൂപ്, പി. അനൂപ്, സി.വി. ശ്രുതി, കെ. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe