ഇക്കൊല്ലവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം അത് തന്നെ ! പക്ഷേ ഹെൽത്തിയായി കഴിക്കാൻ ഉദ്ദേശിക്കുന്നവർ ഇത് ശ്രദ്ധിക്കണം

news image
Dec 31, 2025, 10:09 am GMT+0000 payyolionline.in

അങ്ങനെ ഒരു ക്രിസ്മസ് കൂടി കഴിഞ്ഞിരിക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളൂ പുതുവർഷമണയാൻ. ഈ വർഷവും ഇന്ത്യയിൽ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തൊക്കെ കഴിക്കണമെന്ന് വിചാരിച്ച് ഫോൺ എടുത്ത് ഓർഡർ ചെതലയം അവസാനമാ പലരും എത്തി നിൽക്കുന്നത് ബിരിയാണിയിൽ തന്നെ ആണ്. അതൊരു വികാരമാണ് പലർക്കും, അല്ലെങ്കിൽ മറ്റൊന്നും വാങ്ങി പരീക്ഷിക്കേണ്ട എന്ന പലരുടെ൪യും ചിന്തയുമാവാം. എന്നാൽ ഈ വർഷമെങ്കിലും തടി കുറയ്ക്കണമെന്ന് വിചാരിച്ച് നടന്നവർ ബിരിയാണി ഒഴിവാക്കാറുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിരിയാണി വളരെ ഹെൽത്തി ആയി കഴിക്കാം.

ബിരിയാണി കഴിക്കുമ്പോൾ അതിലടങ്ങിയ ചോറിന്റെ അളവ് കുറച്ച് ചിക്കൻ, മുട്ട തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകൾ കൂടുതൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ബിരിയാണിക്കൊപ്പം ലഭിക്കുന്ന സാലഡിലെ തൈരും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ ഫൈബറും പ്രോബയോട്ടിക്കുകളും നൽകുന്നവയാണ്. ബിരിയാണിക്കൊപ്പം വറുത്ത വിഭവങ്ങൾ, ജ്യൂസുകൾ, പപ്പടം, അച്ചാർ എന്നിവ ഒഴിവാക്കുന്നത് അധിക കലോറി ശരീരത്തിലെത്തുന്നത് തടയാൻ സഹായിക്കും.

 

പെട്ടെന്ന് തയാറാക്കുന്ന, എണ്ണ അധികമുള്ള ബിരിയാണിയേക്കാൾ ദം ചെയ്ത് പാകം ചെയ്യുന്ന ബിരിയാണിയാണ് ആരോഗ്യത്തിന് നല്ലത്. ദം ബിരിയാണി പാകം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെങ്കിലും എണ്ണയുടെ ഉപയോഗം കുറവായതിനാൽ കഴിക്കുമ്പോൾ അമിതമായ അസ്വസ്ഥത അനുഭവപ്പെടില്ല. ബിരിയാണിയിൽ ചേർക്കുന്ന ഇഞ്ചി, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയ മസാലകൾ ദഹനത്തിന് ഏറെ സഹായിക്കുന്നവയാണ്. എന്നാൽ അമിതമായ അളവിൽ മുളകും കൃത്രിമ ഫ്ലേവറുകളും ചേർക്കുന്നത് അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും.

രാത്രി വൈകി ബിരിയാണി കഴിക്കുന്നത് ആരോഗ്യകരമല്ല. ഉച്ചയ്ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്. രാത്രിയാകുമ്പോൾ ദഹനം പതുക്കെയാകുന്നതിനാൽ രാത്രി വൈകിയുള്ള ഭക്ഷണം വയർ കമ്പിക്കാനും ഭാരവർധനവിനും കാരണമാകും. ബിരിയാണി കഴിച്ചു എന്നത് കൊണ്ട് അടുത്ത നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ടതില്ല. മറിച്ച്, ലഘുവായ ഭക്ഷണങ്ങളോ പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാൻ സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe